തൃപ്പൂണിത്തുറയുടെ ചരിത്രവും പൈതൃകവും ഉൾപ്പെടുത്തിയില്ല; മെട്രോ അധികൃതർക്കെതിരെ രാജകുടുംബം
ഇനി ആവശ്യപെട്ടാലും കൈവശമുള്ള ചിത്രങ്ങളും വിവരണങ്ങളും മെട്രോ അധികൃതര്‍ക്ക് നല്‍കുന്നതിന് സമ്മതമാണെന്ന് രാജകുടുംബം വ്യക്തമാക്കി
കൊച്ചി : കൊച്ചിയിലെ വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ തൃപ്പൂണിത്തുറയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും ഒഴിവാക്കിയതിനെതിരെ പരാതിയുമായി തൃപ്പുണിത്തുറ രാജകുടുംബം രംഗത്ത്. തൃപ്പുണിത്തുറയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും ക്ഷണിച്ച മെട്രോ അധികൃതര്‍ പിന്നീട് ഇക്കാര്യം പരിഗണിക്കാതെ കബളിപ്പിച്ചെന്നാണ് കോവിലകത്തിന്‍റെ പരാതി.
വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രങ്ങളും മലബാര്‍ കലാപത്തെക്കുറിച്ചുള്ള ചെറു വിവരണവുമാണ് വടക്കേക്കോട്ട സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ളത്.ഇതിനെതിരെ ബി ജെ പി, ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലുമാണ്.ഈ വിവാദത്തിനിടയിലാണ് മെട്രോ സ്റ്റേഷനില്‍ സ്ഥാപിക്കേണ്ടത് തൃപ്പുണിത്തുറയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളുമാണെന്ന ആവശ്യവുമായി രാജകുടുംബം രംഗത്ത് എത്തിയിട്ടുള്ളത്
ആദ്യം തീരുമാനിച്ചതു പോലെ തൃപ്പുണിത്തുറയുമായി ബന്ധപെട്ട ചിത്രങ്ങളും വിവരണവുമാണ് സ്ഥാപിച്ചിരുന്നെങ്കില്‍ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും രാജകുടുംബം പറഞ്ഞു. ഇനി ആവശ്യപെട്ടാലും കൈവശമുള്ള ചിത്രങ്ങളും വിവരണങ്ങളും മെട്രോ അധികൃതര്‍ക്ക് നല്‍കുന്നതിന് സമ്മതമാണെന്നും രാജകുടുംബം വ്യക്തമാക്കി
കൊച്ചി മെട്രോ രണ്ടാംഘട്ടം : ചെലവേറും , സ്ഥലമേറ്റെടുപ്പ് ഉടൻ പൂർത്തിയാക്കും