വിദ്യാർത്ഥികളുടെ കുടിയേറ്റം; റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തിലെ മാത്രം പ്രശ്നമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കും. ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും ആർ ബിന്ദു പറഞ്ഞു.

Higher Education Minister R Bindu Says agencies sending students abroad from Kerala to be regulated nbu

കൊച്ചി: പഠിക്കാനും ജോലി ചെയ്യാനും സ്ഥിരതാമസത്തിനുമായി കേരളം വിടുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പര, നാട് വിടും കേരള സ്ക്വാഡിൽ പ്രതികരണവുമായി മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും. വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തിലെ മാത്രം പ്രശ്നമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിന് സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത്തരം ഏജൻസികളുടെ പ്രവർത്തനം ചിട്ടപ്പെടുത്താൻ നിയമനിർമ്മാണം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിന് സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലാണ്. വിദ്യാർത്ഥി കുടിയേറ്റം കേരളത്തിന്‍റെ മാത്രം പ്രശ്നമല്ല. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ കഴിയാത്തതിനാൽ 42,000 സീറ്റുകൾ അധികമായി സംസ്ഥാനത്തെ കോളേജുകളിൽ അനുവദിച്ചിരുന്നുവെന്നും ഈ സീറ്റുകളടക്കമാണ് കോളേജുകളിൽ ഒഴിഞ്ഞ് കിടക്കുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios