വിവാദപരാമർശം; എം സി ജോസഫൈന് എതിരായ ഹർജി ഹൈക്കോടതി തള്ളി

സിപിഎമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു ഹർജി. കോൺ​ഗ്രസ് നേതാവ് ലതികാ സുഭാഷ് ആണ് ഹർജി നൽകിയത്. 

highcourt dismisses plea against mc josephine women commission

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരായ ഹർജി ഹൈക്കോടതി തള്ളി. വിവാദ പരമാർശത്തിന്റെ പേരിൽ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. സിപിഎമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു ഹർജി. കോൺ​ഗ്രസ് നേതാവ് ലതികാ സുഭാഷ് ആണ് ഹർജി നൽകിയത്. വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പരാതിയുള്ളവർ ഉചിതമായ ഫോറത്തെ സമീപിക്കണം എന്നും കോടതി പറഞ്ഞു.

Read Also: കൊവിഡ് യുദ്ധത്തിനിടെ സംസ്ഥാന സർക്കാർ അൽപ്പത്തരം കാണിക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ...
 

Latest Videos
Follow Us:
Download App:
  • android
  • ios