ഗവർണർക്ക് തിരിച്ചടി,കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച നടപടിക്ക് ഹൈക്കോടതി സ്റ്റേ

യോഗ്യതയുള്ള വിദ്യാർഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം

high court stays governor recomendations to kerala senate

എറണാകുളം; കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവര്‍ണറുടെ  നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്.സെനറ്റിലേക്ക് നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്ത നടപടിക്കാണ് സ്റ്റേ.യോഗ്യതയുള്ള വിദ്യാർഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം.മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി നന്ദകിഷോർ, അരവിന്ദ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

 

അതിനിടെ ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഒടുവിൽ കൂടുതൽ കർശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തി. ഗവർണ്ണറുടെ ഔദ്യോഗിക വാഹനത്തിൽ ഇടിച്ച കാര്യം പോലും പറയാതെ ദുർബ്ബലമായ വകുപ്പുകളായിരുന്നു ആദ്യം എഫ്ഐആറിലുണ്ടായിരുന്നത്. ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ഗവർണ്ണർ കർശന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പുതിയ വകുപ്പു ചേർത്തത്.

മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ വിട്ടതെന്ന ഗവര്‍ണ്ണറുടെ ആരോപണം അതീവ ഗൗരവതരം , പിണറായിക്കെതിരെ കേസെടുക്കണം

ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടനാ വിരുദ്ധം, പ്രതിഷേധം ഇനിയും തുടരുമെന്ന് എംവിഗോവിന്ദന്‍

 

 

Latest Videos
Follow Us:
Download App:
  • android
  • ios