അഭിഭാഷകനോട് തട്ടിക്കയറുന്ന പൊലീസ്, വീഡിയോ പുറത്തായതിന് പിന്നാലെ ഇടപെട്ട് ജ. ദേവൻരാമചന്ദ്രൻ; വിശദീകരണം തേടി

പോലീസിന്‍റെ പെരുമാറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ആലത്തൂർ വിഷയത്തിൽ കോടതി ഇടപെട്ടത്.

high court of kerala seeks report from dig of police on si misbehaving with lawyer apn

കൊച്ചി : ആലത്തൂരിൽ കോടതിയുത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് പൊലീസ് മോശമായി പെരുമാറിയ സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി. ജനുവരി 18 ന് സംസ്ഥാന പൊലീസ് മേധാവി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. സംഭവത്തില്‍ കോടതി അതൃപ്തിയും പ്രകടിപ്പിച്ചു.

പൊലീസിന്‍റെ പെരുമാറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ആലത്തൂർ വിഷയത്തിൽ കോടതി ഇടപെട്ടത്. അപകടത്തെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലിനോടാണ് എസ്.ഐ റിനീഷുമായി തട്ടിക്കയറിയത്. 

കര്‍ഷകപെന്‍ഷന്‍ മുടങ്ങിയിട്ട് 6 മാസം, കര്‍ഷകരെ കരിച്ചുകളയുന്ന സൂര്യനാണ് മുഖ്യമന്ത്രിയെന്ന് കെ.സുധാകരന്‍ എംപി 

ഉത്തരവ് പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ വക്കീൽ കയർക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. എന്നാൽ വണ്ടി വിട്ടു തരാതിരിക്കാനായി പൊലീസ് ശ്രമിച്ചപ്പോൾ അത് പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നാണ് അഭിഭാഷകന്റെ വാദം.അതേ സമയം കൃത്യനിർവഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു എന്ന പേരിൽ  ആലത്തൂർ, ചിറ്റൂർ എന്നീരണ്ടു പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകളെടുത്തത്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios