തൃശൂരിലും കനത്ത സുരക്ഷ; ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി പൊലീസ്, മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിൽ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി രാമനിലയത്തിൽ ഒരുക്കിയിരിക്കുന്നത്.

heavy security for cm pinarayi vijayan in thrissur

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) തൃശൂരിലും കനത്ത സുരക്ഷ. മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിൽ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി രാമനിലയത്തിൽ ഒരുക്കിയിരിക്കുന്നത്.

പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് കോട്ടയത്തും കൊച്ചിക്കും പിന്നാലെ തൃശൂരിലും അസാധാരണ സുരക്ഷാ വിന്യാസമാണ് മുഖ്യമന്ത്രിയ്ക്കായി പൊലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലാണ് ഇന്ന് രാത്രി താമസിക്കുന്നത്. പൊലീസ് വലയത്തിലാണ് ഗസ്റ്റ് ഹൗസ്. അതേസമയം, രാമനിലയം ഗസ്റ്റ് ഹൗസിലേക്ക് ഏഴ് മണിക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. പന്തം കൊളുത്തി പ്രകടനമായാണ് പ്രവർത്തകരെത്തുക. മുഖ്യമന്ത്രിയുടെ കോലം കത്തിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. സാഹിത്യ അക്കാദമിക്ക് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടയും എന്നാണ് വിവരം. രാമനിലയം ഗസ്റ്റ് ഹൗസിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്ജെൻഡറുകള്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടി നടക്കുന്ന വേദി കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ഡെന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി സ്ഥലത്ത് നിന്ന് നീക്കി. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പൊലീസ് നടപടിയെന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമാണ് കൊച്ചിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Also Read:  'കറുപ്പിന്' മൊത്തത്തിൽ വിലക്ക്? മാസ്കിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡറുകളെയും കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വലഞ്ഞ് ജനം

കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയിൽ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാൽ മണിക്കൂർ മുമ്പ് പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പില്ലാതെ വാഹനം തടഞ്ഞത് ജനത്തെ വലച്ചു. മുന്നൂറിലേറെ പൊലീസുകാരെ നഗരത്തിന് പുറത്തു നിന്നെത്തിച്ച് വരെ സുരക്ഷ ഏർപ്പെടുത്തിയിട്ടും രണ്ട് തവണ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു.

Also Read: മുഖ്യമന്ത്രി പോകുന്ന വഴിയില്‍ കറുത്ത മാസ്കിനും വിലക്ക് ; മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ

Latest Videos
Follow Us:
Download App:
  • android
  • ios