ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി, രാജ്യസഭാ സീറ്റ്; നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണമോ അതോ മറ്റാർക്കെങ്കിലും ചുമതല നൽകണമോ എന്നത് സംബന്ധിച്ച ചർച്ചയും നടന്നേക്കും.

Heavy defeat in kerala Lok Sabha elections Crucial CPM state secretariat meeting today

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തോൽവിയുടെ പ്രാഥമിക വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും. ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന വസ്തുത അറിയാമെങ്കിലും അത് പുറത്ത് പറയാൻ സാധ്യതയില്ല. ദേശീയതലത്തിൽ ബിജെപിക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി എന്നാണ് നേതാക്കന്മാരുടെ നിരീക്ഷണങ്ങൾ.

വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിന്‍റെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഉണ്ടാകുക. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണമോ അതോ മറ്റാർക്കെങ്കിലും ചുമതല നൽകണമോ എന്നത് സംബന്ധിച്ച ചർച്ചയും നടന്നേക്കും.

കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന കാര്യവും ഇന്നത്തെ സെക്രട്ടറിയേറ്റ് പരിഗണിക്കാൻ സാധ്യതയില്ല. രാജ്യസഭാ സീറ്റിന് ഘടകക്ഷികൾ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം രണ്ട് ദിവസത്തിനകം സീറ്റിൽ തീരുമാനം എടുക്കുമെന്നാണഅ വിവരം.

നീറ്റ് പരീക്ഷ വിവാദം; എന്‍ടിഎ വിശദീകരണം അംഗീകരിക്കാതെ വിദ്യാര്‍ത്ഥികള്‍, സുപ്രീം കോടതിയെ സമീപിക്കും

 

Latest Videos
Follow Us:
Download App:
  • android
  • ios