മെഡി. കോളേജിലെ കൊവിഡ് രോഗിയുടെ ആത്മഹത്യ, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

health ministers enquiry orders on thiruvananthapuram covid patients suicide

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ  അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന ആനാട് സ്വദേശി ഉണ്ണിയാണ് തൂങ്ങിമരിച്ചത്. വാർഡിൽ നിന്നും ഇന്നലെ രക്ഷപ്പെട്ട ഇയാളെ നാട്ടുകാർ പിടികൂടിയാണ് തിരിച്ചെത്തിച്ചിരുന്നത്. കൊവിഡ് സ്ഥിരീകരിച്ച ഉണ്ണിയെ കഴിഞ്ഞ മാസം 29നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. അവസാനം നടത്തിയ രണ്ടു സ്രവപരിശോധന ഫലങ്ങളും നെഗറ്റീവായതിനാൽ ഡിസ്ചാർജ്ജ് ചെയ്യാനിരിക്കെയാണ് ആത്മഹത്യയെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വീട്ടിൽ പോയി കഴിക്കാനുള്ള മരുന്നുകൾ കുറിച്ച് നൽകാനായി നഴ്സ് മുറിയിലെത്തിയപ്പോഴാണ് തൂങ്ങിയ  നിലയിൽ കണ്ടെത്തിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios