പാതിവില തട്ടിപ്പ് കേസ്: സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പ്രതി അനന്തു; ഇന്ന് തെളിവെടുപ്പ്
രാഷ്ട്രീയ നേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുൻ നിർത്തിയായിരുന്നു അനന്തുവിൻ്റെ തട്ടിപ്പ്.
![Half price fraud case Accused goes without answering important questions Evidence taking today Half price fraud case Accused goes without answering important questions Evidence taking today](https://static-gi.asianetnews.com/images/01jkf15t0mxhbf11dqawcwzvd3/mixcollage-07-feb-2025-07-12-am-422_363x203xt.jpg)
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുവിനെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റിലുമെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. അനന്തുവിൻ്റെ അക്കൗണ്ടൻ്റിനെയും മറ്റ് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യും. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാത്തതും മൊഴികളിലെ വൈരുധ്യവുമാണ് പോലീസിനെ കുഴക്കുന്നത്. രാഷ്ട്രീയ നേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുൻ നിർത്തിയായിരുന്നു അനന്തുവിൻ്റെ തട്ടിപ്പ്. എന്നാൽ ഈ ബന്ധങ്ങളെ കുറിച്ച് കൃത്യമായ മറുപടി അനന്തുവിനില്ല.
ഫണ്ട് ചിലവഴിച്ച വഴികളെക്കുറിച്ചും അവ്യക്തത നിലനിൽക്കുകയാണ്. നിരവധി പേരിൽനിന്ന് പണം പിരിച്ചെന്നും സിഎസ്ആർ ഫണ്ട് കൃത്യമായി കിട്ടിയില്ലെന്നും അനന്തു മൊഴി നൽകിയിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്താൻ കൂടുതൽ തെളിവുകൾ സമാഹരിക്കാനാണ് പോലീസിൻ്റെ നീക്കം. അനന്തുവിന്റെ കുറ്റസമ്മത മൊഴി മൂവാറ്റുപുഴ പോലീസ് രേഖപ്പെടുത്തി. അഞ്ചുദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടു കൊടുത്തത്.