അറസ്റ്റ് ചെയ്തയാളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍

കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ 24 മണിക്കൂറിനകം ആവശ്യമായ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കണമെന്നാണ് ക്രിമിനല്‍ പ്രൊസീജര്‍ ചട്ടത്തിന്‍റെ 57ാം വകുപ്പ് വിശദമാക്കുന്നത്

Guidelines for Medico Legal Examination of arrested persons etj

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വൈദ്യ പരിശോധന നടത്തുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്. കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ 24 മണിക്കൂറിനകം ആവശ്യമായ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കണമെന്നാണ് ക്രിമിനല്‍ പ്രൊസീജര്‍ ചട്ടത്തിന്‍റെ 57ാം വകുപ്പ് വിശദമാക്കുന്നത്. 

  • നിശ്ചയിക്കപ്പെട്ട സമയ പരിധിക്കുള്ളില്‍ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കുന്നതിന് മുന്‍പായി ക്രിമിനല്‍ പ്രൊസീജ്യര്‍ ചട്ടത്തിലെ 54ാം വകുപ്പ് അനുസരിച്ച് വൈദ്യ പരിശോധന നടത്തണം. ഇത്തരത്തില്‍ വൈദ്യ പരിശോധനയ്ക്കായി പ്രതിയെ കൊണ്ടുവരുമ്പോള്‍ മെഡിക്കല്‍ ഓഫീസര്‍ കാലതാമസം വരുത്താതെ പരിശോധന പൂര്‍ത്തിയാക്കണം. 
  • കുറ്റാരോപിതനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കോ പൊലീസ് കസ്റ്റഡിയിലേക്കോ വിട്ടുകഴിഞ്ഞാല്‍ മെഡിക്കല്‍ ഓഫീസറോട് പരിശോധന നടത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥനോട് ഏറ്റവും പെട്ടന്ന് തന്നെ പരിശോധന നടത്താന്‍ അപേക്ഷിക്കാം. ദേശീയ മനുഷ്യാവകാശ കമ്മീശന്‍ നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍ അനുസരിച്ചാവണം പരിശോധന. ഇത്തരം അപേക്ഷയില്‍ പ്രതിയെ ജുഡീഷ്യല് കസ്റ്റഡിയിലേക്കാണോ അല്ലാത്ത പക്ഷം പൊലീസ് കസ്റ്റഡിയിലേക്കാണോയെന്നത് വ്യക്തമാക്കിയിരിക്കണം. 
  • രക്തത്തിന്‍റേയും കഫത്തിന്‍റേയും സാംപിളുകള്‍ പരിശോധിക്കാന്‍ മെഡിക്കല്‍ ഓഫീസറുടെ മുന്നില്‍ റിമാന്‍ഡിലായ ആളെ എത്തിക്കാം. ഇത്തരം പരിശോധനകള്‍ ലഭ്യമല്ലാത്ത ആശുപത്രിയാണെങ്കില്‍ അക്കാര്യം മെഡിക്കല്‍ ഓഫീസര്‍ പൊലീസിനെ എഴുതി അറിയിക്കുകയും  രക്തവും മറ്റ് ശ്രവ പരിശോധന നടത്താന്‍ ആവശ്യമെങ്കില്‍ ഇവ പരിശോധിക്കുന്ന മറ്റ് ആശുപത്രികളിലേക്ക് മെഡിക്കല്‍ ഓഫീസറിന് റഫര്‍ ചെയ്യാം.
  •  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍  പ്രിസണ്‍ ഓഫീസര്‍ നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. കാരണം ചില പരിശോധനകള്‍ അതിന്‍റേതായ സമയം എടുക്കാന്‍ സാധ്യതയുണ്ട്. വിശദമായ റിപ്പോര്‍ട്ടോടെ മാത്രം പ്രതിയെ ജയില്‍ പ്രവേശിപ്പിക്കാവൂവെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം. 
  • എച്ച്ഐവി അടക്കമുള്ള പരിശോധനകള്‍ കസ്റ്റഡിയിലുള്ളയാളുടെ കൂടി അനുമതിയോടെയാണ് ചെയ്യേണ്ടത് എന്നതിനാല്‍ എച്ച്ഐവിയോ മഞ്ഞപ്പിത്തമോ ഉണ്ടെന്ന് സംശയിക്കുന്ന പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചതിന് ശേഷം വിശദമായ പരിശോധനയ്ക്ക് റഫര്‍ ചെയ്യാവുന്നതാണ്. ഇത്തരം വിശദ പരിശോധനയ്ക്ക് പൊലീസ് അകമ്പടിയോടെ ആവണം പ്രതിയേ അയയ്ക്കേണ്ടത്. 
  • ആരോഗ്യ വകുപ്പിന് പ്രതിയുടെ വൈദ്യ പരിശോധന സംബന്ധിയായുള്ള ഉത്തരവുകള്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതാണ്. 
  • രക്തത്തിന്‍റയും മറ്റ്  ശ്രവങ്ങളുടേയും പരിശോധനാഫലം ജയില്‍ അധികൃതര്‍ക്കോ പൊലീസ് അധികാരികള്‍ക്കോ ലഭ്യമാക്കേണ്ടതാണ്. പകര്‍ച്ചവ്യാധിയുള്ള പ്രതികളെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനോ ചികിത്സിക്കുന്നതിനോ വേണ്ടിയാണ് ഇത്. 
  • പൂര്‍ണമായ പരിശോധനാ ഫലം ലഭിക്കുന്നത് വരെ  റിമാന്‍ഡിലായ ആളെ തനിച്ച് സൂക്ഷിക്കാനുള്ള ശ്രമങ്ങള്‍ ജയില്‍ അധികൃതര്‍ ശ്രദ്ധിക്കണം.
  • വൈദ്യ പരിശോധന പൂര്‍ത്തിയാവുന്നത് വരെ അറസ്റ്റിലായിട്ടുള്ള മറ്റാരുമായും പ്രതിക്ക് ശാരീരിക സമ്പര്‍ക്കമുണ്ടാവാതിരിക്കാനും ശ്രദ്ധിക്കണം.
Latest Videos
Follow Us:
Download App:
  • android
  • ios