'നമസ്കാരം, ഞാൻ ആരിഫ് മുഹമ്മദ് ഖാൻ'; ഏഷ്യാനെറ്റിൽ വാർത്ത വായിച്ച് ​ഗവർണർ; ശാന്തി​ഗിരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഒരുക്കിയ മൂന്ന് വ്യത്യസ്ത സ്റ്റുഡിയോകളിലെയും ദൃശ്യാനുഭവങ്ങൾ കണ്ടറിഞ്ഞാണ് ഗവർണർ മടങ്ങിയത്.

governor arif muhammed khan read the news on Asianet Shantigiri Fest was inaugurated

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സ്റ്റുഡിയോയിൽ വാർത്ത വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശാന്തിഗിരി ഫെസ്റ്റിന്റെ ഭാഗമായി കാണികൾക്കായി ഒരുക്കിയ സ്റ്റുഡിയോയിലാണ് ഗവർണർ അവതാരകനായത്. പോത്തൻകോട് ശാന്തിഗിരി ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷമാണ് ഗവർണർ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ സ്റ്റുഡിയോ വാർത്താ അവതാരകനായത്. 

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഒരുക്കിയ മൂന്ന് വ്യത്യസ്ത സ്റ്റുഡിയോകളിലെയും ദൃശ്യാനുഭവങ്ങൾ കണ്ടറിഞ്ഞാണ് ഗവർണർ മടങ്ങിയത്. ഓദ്യോഗിക ഉദ്ഘാടനം കഴിഞ്ഞതോടെ ശാന്തിഗിരി ഫെസ്റ്റ് കാണികൾക്കായി പൂർണ സജ്ജമായി. പലതരം സ്റ്റാളുകൾ, വർണകാഴ്ചകൾ. ശാന്തിഗിരിക്ക് ചുറ്റുമുള്ള വിശാലമായ മൈതാനത്ത്  നിരവധി പ്രദർശങ്ങളും വിനോദ ഇടങ്ങളുമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. നവംബർ 10 വരെയാണ് മേള. 

Latest Videos
Follow Us:
Download App:
  • android
  • ios