'കേരളം പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വർഷമാകട്ടെ 2025'; പുതുവത്സരാശംസകൾ നേർന്ന് ​ഗവർണർ 

ലോകമെമ്പാടുമുള്ള കേരളീയർക്ക് പുതുവത്സരാശംകസകൾ നേരുന്നതായി ഗവർണർ അറിയിച്ചു. 

Governor Arif Mohammed Khan wishes Keralites Happy New Year 2025

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസകൾ നേർന്നു. ''ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ പുതുവത്സരാശംകസകൾ. ഐക്യവും സുരക്ഷിതത്വബോധവും ശക്തിപ്പെടുത്തിയും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഒരുമയിലൂടെയും നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനം വർദ്ധിച്ച പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വർഷമാകട്ടെ 2025 എന്ന് ആശംസിക്കുന്നു''. ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

അതേസമയം, അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിന്ന് മടങ്ങിയിരുന്നു. ബീഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവൻ തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.  കേരളത്തിന്‍റെ പുതിയ ഗവർണറായി രാജേന്ദ്ര അർലേക്കർ ജനുവരി 2ന് ചുമതലയേൽക്കും.

READ MORE: പുതുവത്സരാഘോഷം വെള്ളത്തിലാകുമോ? ഇന്ന് 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios