ചോദിച്ചത് 59, 20 എണ്ണത്തിന് അനുമതി; പഴഞ്ചനായ വണ്ടികൾക്ക് പകരം പുതിയവ വരും; ഗതാഗത വകുപ്പിന് 2 കോടി അനുവദിച്ചു

15 വർഷം കഴിഞ്ഞ 59 വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വേണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപെട്ടിരുന്നു. 20 വാഹനങ്ങൾ വാങ്ങാനാണ് ഇപ്പോൾ തുക അനുവദിച്ചത്.

government has sanctioned Rs 2 crore for purchase of new vehicles for the transport department

തിരുവനന്തപുരം: ഗതാഗത വകുപ്പിന് പുതിയ വാഹനങ്ങൾ വാങ്ങാൻ രണ്ട് കോടി രൂപ അനുവദിച്ച് സർക്കാര്‍. എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന് വാഹനങ്ങൾ വാങ്ങാനാണ് തുക അനുവദിച്ചത്. 15 വർഷം കഴിഞ്ഞ 59 വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വേണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപെട്ടിരുന്നു. 20 വാഹനങ്ങൾ വാങ്ങാനാണ് ഇപ്പോൾ തുക അനുവദിച്ചത്.

കഴിഞ്ഞ ദിവസമാണ് സി എച്ച് നാഗരാജു ഗതാഗത കമ്മീഷണറായി ചുമതലയേറ്റത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്ന എസ് ശ്രീജിത്തിന് പകരം ആദ്യം എ അക്ബറിനാണ് ചുമതല നല്‍കിയിരുന്നത്. പിന്നീട് സി എച്ച് നാഗരാജുവിന് ഗതാഗത കമ്മീഷണർ ആക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. 

മുടപ്പക്കാട്ടെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖന്‍റെ വയർ വീർത്ത നിലയിൽ; പുറത്തേക്ക് തുപ്പിയത് 16 കോഴിമുട്ട!

ഇന്ത്യ ഈസ് നോട്ട് ഫോർ ബിഗിനേഴ്സ്! മുഖ്യമന്ത്രി പോകാൻ കാത്തു; ടാങ്കിലേക്ക് ചാടി നാട്ടുകാർ, കയ്യോടെ മീൻ പിടിത്തം

ആരും കൊതിച്ച് പോകും ഇതിലൂടെ നടക്കാൻ! 50 ലക്ഷം ചെലവിട്ട് ഫുൾ ശീതീകരിച്ചു, ആകാശം തൊട്ട പദ്ധതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios