കെഎസ്ആർടിസി ഡിപ്പോയ്ക്ക് തെക്ക് വശമുള്ള വിസ്മയ സൂപ്പർ ഷോപ്പി എന്ന സ്ഥാപനത്തിലാണ് സ്വര്‍ണം മറന്നുവെച്ചത്
കായംകുളം: താമരക്കുളം സ്വദേശിനിയുടെ മറന്നുവെച്ച സ്വർണ്ണം തിരികെ നല്‍കി ഷോപ്പ് ജീവനക്കാര്‍ മാതൃകയായി. കണ്ണനാകുഴി നവാസ് മൻസിലിൽ തസ്മിയത്ത് എന്ന യുവതി ഒരാഴ്ച മുമ്പ് ജ്വല്ലറിയിൽ നിന്ന് വാങ്ങിയ 18 ഗ്രാം സ്വർണ്ണവും വെള്ളി ആഭരണങ്ങളും കായംകുളം കെഎസ്ആർടിസി ഡിപ്പോയ്ക്ക് തെക്ക് വശമുള്ള വിസ്മയ സൂപ്പർ ഷോപ്പി എന്ന സ്ഥാപനത്തിൽ മറന്നുവെച്ചു. തുടര്‍ന്ന് ഇവിടത്തെ ജീവനക്കാരായ ഷെര്‍മിനും നൗഫലും കായംകുളം പൊലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തസ്മിത്തിന് പോലീസ് സ്റ്റേഷനിൽ വെച്ച് തിരികെ നൽകുകയായിരുന്നു.
