പരിശീലനത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് പരാതി; മഫ്തിയിലെത്തി പൊലീസ്, കരാട്ടെ പരിശീലകൻ പിടിയിൽ
മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയില്‍ കരാട്ടെ പരിശീലകനെതിരെ ചാലക്കുടി സ്റ്റേഷനിലും കേസ് എടുത്തിട്ടുണ്ട്.
തൃശൂര്‍: പോക്‌സോ കേസില്‍ ആയോധനകലാ പരിശീലകനെ ആളൂര്‍ പൊലീസ് പിടികൂടി. പോട്ട പാലേക്കുടി വീട്ടില്‍ ജേക്കബ് (63) എന്ന ബെന്നി യെയാണ് ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷും ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.
വര്‍ഷങ്ങളായി കരാട്ടൈ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്. പല സ്ഥാപനങ്ങളിലും ഇയാള്‍ ആയോധനകലാ പരിശീലനം നല്‍കുന്നുണ്ട്. പരിശീലനത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ചാലക്കുടി സ്റ്റേഷനിലും കേസ് എടുത്തിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് കേസ് എടുത്ത പൊലീസ് കഴിഞ്ഞ ദിവസം വേഷം മാറി ഇയാളുടെ പരിശീലന സ്ഥലത്ത് എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ആളൂര്‍ എസ്.ഐ. കെ.എസ്. സുബിന്ദ്, എ.എസ്.ഐ. മിനിമോള്‍, സീനിയര്‍ സി.പി.ഒ. ഇ.എസ്. ജീവന്‍, അനില്‍കുമാര്‍, സി.പി.ഒ. കെ.എസ്. ഉമേഷ്, ഹരികൃഷ്ണന്‍ എന്നിവര്‍ അനേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.