പുതുവര്‍ഷാഘോഷത്തിനെന്ന വ്യാജേന പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ  കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

girl brought to Fort Kochi for New Year celebration  raped youth arrested

കൊച്ചി: പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ  കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്.

ചൊവ്വാഴ്ചയാണ് ഇയാൾ വിദ്യാർഥിനിയെ പുതുവർഷാഘോഷത്തിനെന്ന പേരിൽ ഫോർട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു.  സംഭവം വിദ്യാർഥിനിയുടെ വീട്ടുകാർ അറിഞ്ഞതോടെ പൊലീസിനു പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് യുവാവിനെ  പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല; ഗുരുതര ആരോപണവുമായി ഡ്രൈവര്‍; 'ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടമായി'

104പേരെ നൃത്ത പരിപാടിക്ക് എത്തിച്ചു; ഓരോ കുട്ടിക്കും 900രൂപ വീതം കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അധ്യാപിക

 

Latest Videos
Follow Us:
Download App:
  • android
  • ios