'ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തമെന്ന നിർദ്ദേശം ഒഴിവാക്കി'; വിവാദത്തിൽ നിന്ന് തലയൂരി സർക്കാർ
സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ സർക്കാർ നിർദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരട് രേഖയിൽ മാറ്റം വരുത്തി സർക്കാർ തലയൂരിയത്
തിരുവനന്തപുരം: ലിംഗ സമത്വം ഉറപ്പാക്കാനെന്ന പേരിൽ മുന്നോട്ടുവച്ച നിർദേശത്തിൽ നിന്ന് തലയൂരി വിദ്യാഭ്യാസ വകുപ്പ്. ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശമാണ് ഒഴിവാക്കിയത്. ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽ നിന്നാണ് ഈ നിർദേശം ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്. സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ സർക്കാർ നിർദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരട് രേഖയിൽ മാറ്റം വരുത്തി സർക്കാർ തലയൂരിയത്.
ആൺ പെൺ കുട്ടികളെ ഒരുമിച്ച് ഒരു ബെഞ്ചിലിരുത്തുന്നത് പരിഗണിക്കണം,പാഠ്യപദ്ധതി പരിഷ്ക്കരണ സമിതിയുടെ കരട് നിർദേശം
ആൺ-പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം... ഇതിനു പിന്നാലെയാണ് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഒരു ബെഞ്ചിൽ ഇരുത്തണമെന്ന നിർദ്ദേശത്തിൽ നിന്ന് കൂടി സർക്കാർ പിന്നോട്ടു പോകുന്നത്. എസ്‍സിഇആർടി (SCERT) തയ്യാറാക്കിയ കരട് റിപ്പോർട്ടിലെ നിർദേശമാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒഴിവാക്കിയത്. മുസ്ലിം ലീഗ് നേതാക്കൾ, വിവാദ നിർദേശത്തിനെതിരെ ആദ്യം തന്നെ രംഗത്തെത്തിയിരുന്നെങ്കിലും നിലപാട് ന്യായീകരിക്കുകയാണ് സർക്കാർ ചെയ്തത്.
എന്നാൽ സമസ്ത ഉൾപ്പെടെ സർക്കാരിനൊപ്പം നിൽക്കുന്ന മുസ്ലിം സംഘടനകൾ എതിർപ്പറിയിച്ചതോടെ നിലപാടിൽ വെള്ളം ചേർത്തിരിക്കുകയാണ് സർക്കാർ. പാഠ്യ പദ്ധതി ചട്ടക്കൂട് പരിഷ്കരണത്തിനുള്ള വിദഗ്‍ധ സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ നിർദേശം വിവാദമാകാനുള്ള സാധ്യത ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ചർച്ചയാകാമെന്ന നിലപാടിലായിരുന്നു സർക്കാർ. ഇതിനു പിന്നാലെ നിർദേശത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് നേതാക്കളായ എം.കെ.മുനീറും പി.എം.എ.സലാമും രംഗത്തെത്തുകയായിരുന്നു.
ജെൻഡർ ന്യൂട്രാലിറ്റി: വിവാദ നിർദേശം ഒഴിവാക്കിയ സർക്കാർ നടപടി സ്വാഗതം ചെയ്ത് സമസ്ത
സംസ്ഥാനത്ത് സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്താമെന്ന നിർദേശം ഒഴിവാക്കിയ സർക്കാർ നടപടി സ്വാഗതം ചെയ്ത് സമസ്ത. ചില ഭാഗങ്ങൾ പാഠ്യ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു.
'കേരളത്തിലെ ജനങ്ങൾ ആ ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല'; മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മുരളീധരൻ