വിവാഹ വാഗ്‌ദാനം നൽകി തട്ടിപ്പ്, പീഡനക്കേസിൽ കുടുക്കൽ; ശ്രുതിയുടെ തട്ടിപ്പ് രീതികൾ ഇങ്ങനെ

ഇൻകം ടാക്സ് ഓഫീസർ, ഐഎസ്ആർഒ ഉദ്യോഗസ്ഥ എന്നിങ്ങനെ വ്യത്യസ്ത രീതികളിലായിരുന്നു ശ്രുതിയുടെ തട്ടിപ്പ്. 

Fraud by promise of marriage entrapment in molestation case cheating methods of Shruthi chandrashekhar

കാസർഗോഡ്: കാസർഗോഡ് കൊമ്പനടുക്കം സ്വദേശിയായ ശ്രുതി ചന്ദ്രശേഖരൻറെ തട്ടിപ്പുകൾ പല വിധത്തിൽ. വിവാഹ വാഗ്ദാനം നൽകിയും സൗഹൃദം നടിച്ചും യുവാക്കളിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്തു. തിരികെ ചോദിച്ചാൽ പീഡനക്കേസിൽ അടക്കം കുടുക്കുന്നതായിരുന്നു യുവതിയുടെ തന്ത്രം. ഒടുവിൽ യുവാവ് നൽകിയ പരാതിയിൽ ശ്രുതി റിമാൻറിലായി. പക്ഷേ, പീഡനം അടക്കമുള്ള കേസുകളുമായി യുവാക്കൾ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്.

ഇൻകം ടാക്സ് ഓഫീസർ, ഐഎസ്ആർഒ ഉദ്യോഗസ്ഥ തുടങ്ങിയ വേഷങ്ങളിലായിരുന്നു ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പുകൾ. ഇതിനായി വ്യാജ തിരിച്ചറിയിൽ കാർഡഡടക്കം യുവതി നിർമ്മിച്ചിരുന്നു. സൗഹൃദം സ്ഥാപിച്ച് സ്വർണ്ണവും പണവും കൈക്കലാക്കുന്നതായിരുന്നു ശ്രുതിയുടെ രീതി. ചിലർക്ക് വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. കാസർഗോഡ് സ്വദേശിയായ യുവാവ് മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകിയതോടെയാണ് യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്. ഒടുവിൽ കർണാടകയിൽ ഒളിവിൽ കഴിയുന്ന സ്ഥലത്ത് നിന്ന് ശ്രുതി പിടിയിലായി. 

തട്ടിയെടുത്ത സ്വർണ്ണവും പണവും തിരിച്ച് ചോദിച്ചാൽ പീഡനമടക്കമുള്ള കേസുകളിൽ കുടുക്കുന്നതാണ് ശ്രുതിയുടെ തന്ത്രം. കർണാടകത്തിൽ പീഡനക്കേസ് നൽകിയതോടെ കാസർഗോഡ് സ്വദേശിയായ യുവാവിന് നിയമനടപടി നേരിടേണ്ടി വന്നു. 28 ദിവസമാണ് ഇദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടി വന്നത്. യുവാവ് ജാമ്യത്തിൽ ഇറങ്ങിയെങ്കിലും ഇപ്പോഴും നിയമ നടപടി തുടരുകയാണ്. 

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയെപ്പെട്ട് സൗഹൃദമുണ്ടാക്കിയാണ് ശ്രുതിയുടെ തട്ടിപ്പ്. അടിയന്തരമായി ആശുപത്രി ആവശ്യങ്ങൾക്കെന്ന് പറഞ്ഞാണ് പുല്ലൂർ സ്വദേശിയായ യുവാവിൽ നിന്ന് പണം തട്ടിയത്. തിരികെ ചോദിച്ചപ്പോൾ കേസിൽ കുടുക്കുമെന്ന ഭീഷണിയായിരുന്നുവെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് കേസിൽ കുടുങ്ങാതെ രക്ഷപ്പെട്ടതെന്നും യുവാവ് പറയുന്നു. മാട്രിമോണിയൽ വെബ്സൈറ്റുകൾ ഉപയോഗിച്ചും ശ്രുതിയുടെ തട്ടിപ്പുണ്ട്. വിവാഹം കഴിച്ചിട്ടില്ല എന്നാണ് പ്രൊഫൈൽ. 

രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാൽ വിവാഹം കഴിച്ചതോ കുട്ടികൾ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. തൃശൂരിലെ പൊലീസുകാരൻ തട്ടിപ്പിന് ഇരയായതും മാട്രിമോണിയൽ സൈറ്റ് വഴിയാണ്. 17 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. പൊലീസുകാരൻ ഇപ്പോൾ പണം തിരികെ കിട്ടാൻ കേസുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തതെങ്കിലും പരാതി നൽകാത്തവർ ഇനിയുമുണ്ട്. കേസുകളിൽ റിമാൻറിലായെങ്കിലും തട്ടിപ്പ് സംബന്ധിച്ച് കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നാണ് ഇരകളുടെ പരാതി. തട്ടിപ്പിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ശ്രുതി ഉപയോഗിച്ചതെന്ന് നാട്ടുകാർ പറയുന്നു.

എതിർത്ത് സംസാരിച്ചതിൻറെ പേരിൽ ബന്ധുക്കളെപ്പോലും ശ്രുതി കള്ളക്കേസിൽ കുടുക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഒരു കേസ് ഒഴികെയുള്ളതിലെല്ലാം ശ്രുതി ഇതിനകം ജാമ്യം നേടിയിട്ടുണ്ട്. ഇതിൽ കൂടി ജാമ്യം കിട്ടിയാൽ ഇവർ ജയിൽ മോചിതയാകും. അങ്ങനെയെങ്കിൽ വീണ്ടും തങ്ങൾക്കെതിരെ കേസുമായി യുവതി നീങ്ങുമോ എന്ന ആശങ്കയിലാണ് പലരും. പുതിയ ഇരകളെ കണ്ടെത്തി തട്ടിപ്പിന് ആക്കം കൂട്ടുമോ എന്ന ആശങ്കയുമുണ്ട്. തട്ടിയെടുത്ത പണവും സ്വർണ്ണവുമൊന്നും നഷ്ടപ്പെട്ടവർക്ക് തിരികെ കിട്ടിയിട്ടില്ല. അത് കിട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ല. ഇനി എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് തട്ടിപ്പിൻറെ ഇരകൾ.

READ MORE: അജിത് ഡോവൽ ചൈനയിൽ; അതിർത്തി പ്രശ്നത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ഇന്ന് ചർച്ച

Latest Videos
Follow Us:
Download App:
  • android
  • ios