മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു
പ്രത്യേക പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധന നടത്തിയത്. താനുമായി ഒരാഴ്ചക്കിടെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും ക്വാറന്റീനിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു
ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ഇക്കാര്യം പുറത്തുവിട്ടത്. പ്രത്യേക പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധന നടത്തിയത്. താനുമായി ഒരാഴ്ചക്കിടെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും ക്വാറന്റീനിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു.