പാഞ്ഞടുത്ത് കാട്ടാന, മുന്നിലകപ്പെട്ട രണ്ട് വനം വാച്ചര്‍മാര്‍ പുഴയിലേക്ക് ചാടി, ഒരാളെ കാണാതായി

കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപ്പെടാൻ പുഴയിൽ ചാടിയ മലയാളി വനം വാച്ചറെ കാണാതായി. ഗുണ്ടറ വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കൻ (20) നെയാണ് കാണാതായത്

forest watcher who jumped into the river to escape from the wild elephant has gone missing

കല്‍പ്പറ്റ: കാട്ടാനയിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ മലയാളി വനം വാച്ചറെ കാണാതായി. കർണാടക ഗുണ്ടറ വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കനെയാണ് കാണാതായത്. അവശ്യസാധനങ്ങൾ വാങ്ങാൻ വാച്ചർമാർ അതിർത്തി പ്രദേശമായ കൊളവള്ളിയിലേക്ക് വരികയായിരുന്നു. ഇതിനിടെ കാട്ടാന ആക്രമണം ഉണ്ടാവുകയായിരുന്നു.

കൂടെയുണ്ടായിരുന്ന വാച്ചർ രാജുവിനെ പുഴയിൽ മീൻ പിടിക്കുകയായിരുന്ന കൊളവള്ളി കോളനിയിലെ യുവാക്കൾ രക്ഷപ്പെടുത്തി. നടന്നുപോകുന്നതിനിടെ ഇവരുടെ മുന്നിലേക്ക് പാഞ്ഞടുത്ത കാട്ടാനയിൽ നിന്ന് രക്ഷപ്പെടാൻ ഇവർ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു. സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ശശാങ്കനെ കണ്ടെത്താനായിട്ടില്ല.

മലപ്പുറം തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Latest Videos
Follow Us:
Download App:
  • android
  • ios