വനനിയമ ഭേദ​ഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്; എതിർപ്പുയർന്ന വ്യവസ്ഥകളിൽ തിരുത്ത് പരി​ഗണനയിൽ

വന നിയമ ഭേദ​ഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. എതിർപ്പ് ഉയർന്ന വ്യവസ്ഥകളിലെ തിരുത്താണ് പരി​ഗണനയിലുള്ളത്. 

Forest Department is preparing to amend the Forest Act Amendment of objectionable conditions under consideration

തിരുവനന്തപുരം: വനനിയമഭേദഗതി ബില്ലിൽ മാറ്റത്തിന് തയ്യാറായി വനംവകുപ്പ്. എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്സിൽ നിന്നടക്കം വ്യാപകമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തിരുത്തിനുള്ള തീരുമാനം. വിവാദമായ വ്യവസ്ഥകളിൽ ഇളവ് വരുത്തും. ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാനുള്ള സാധ്യത കുറവാണ്.

എതിർപ്പ് ഉയർത്തിയ കേരള കോൺഗ്രസ്സിനോടും റോഷി അഗസ്റ്റിനും കൂടി ചേർന്ന മന്ത്രിസഭ അല്ലേ തീരുമാനമെടുത്തതെന്നായിരുന്നു വനംമന്ത്രിയുടെ ചോദ്യം. പക്ഷെ വനംവകുപ്പ് അയയുകയാണ്. പ്രതിപക്ഷവും മതമേലധ്യക്ഷന്മാരും കേരള കോൺഗ്രസ്സുമെല്ലാം കടുപ്പിച്ചതോടെയാണ് പിന്നോട്ട് പോകൽ. കരടിൽ ഭേദഗതി നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്കം വിദഗ്ധർക്കും നൽകിയ സമയപരിധി 31 വരെയുണ്ട്.

അഭിപ്രായങ്ങളും ഇതിനകം ഉയർന്ന പരാതികളും കേട്ട് കരടിൽ മാറ്റത്തിനാണ് വനംവകുപ്പ് തീരുമാനം . വനംവകുപ്പ് ഉദ്യോഗസ്ഥരെ ദേഹോപദ്രവും ഏല്പിച്ചാൽ വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാം, ജെണ്ട പൊളിച്ചാൽ കർശന നടപടി, വനത്തിനുള്ളിലെ മീൻപിടുത്തത്തിന് പുറത്തുനിന്നുള്ളവർക്ക് സമ്പൂർണ്ണ നിരോധനം തുടങ്ങിയ എതിർപ്പ് ഉയർന്ന വ്യവസ്ഥകളിലാകും മാറ്റം.

കടുത്ത നിയന്ത്രങങൾ റിസർവ്വ് വനത്തിൽ മാത്രം പരിമിതപ്പെടുത്തണമെന്ന ആവശ്യവും പരിഗണനയിൽ. മാറ്റത്തിന് തയ്യാറാകുമ്പോഴും കേരള കോൺഗ്രസിന്‍റെ എതിർപ്പിൽ വനംവകുപ്പ് മന്ത്രിക്കും വകുപ്പിനും അമർഷമുണ്ട്. മന്ത്രിസഭാ യോഗത്തിൽ ഒന്നും പറയാതെ പ്രതിപക്ഷവും ക്രൈസ്തവ സഭയും വിമർശനം തുടങ്ങിയപ്പോൾ മാത്രം എതിർനിലപാടെടുത്തുവെന്നാണ് കുറ്റപ്പെടുത്തൽ. ജനുവരിയിൽ തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിക്കാൻ സാധ്യതയില്ല

Latest Videos
Follow Us:
Download App:
  • android
  • ios