നടുക്കം, വേദന, കണ്ണീർ... ഒടുവിൽ അതീജീവനം; ശ്രിയയുടെ ചുവടിൽ ഹൃദയം തേങ്ങി ആസ്വാദകർ, ചുരൽ മലയുടെ കഥ

ദുരന്തഭൂമിയിൽ നേരിട്ടെത്തി അതിന്റെ തീവ്രത മനസിലാക്കി. ചൂരൽമല നിവാസികൾ അനുഭവിച്ച ദുരന്തത്തിന്റെ വേദന ഹൃദയത്തിലേറ്റി. അത് നൃത്തത്തെ ഏറെ സഹായിച്ചെന്ന് ശ്രീയ പറഞ്ഞു.

folk dance in Kerala School Kalolsavam 2024- 25 on the topic chooral mala landslide

തിരുവനന്തപുരം: കാണാനെത്തിയ ആളുകളുടെ കണ്ണു നനയിച്ച് ശ്രിയ ശരത്തിന്റെ നാടോടി ന‍ൃത്തം. ചെന്ത്രാപ്പിന്നി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർഥിനി  ശ്രീയ ശരത് അവതരിപ്പിച്ച നാടോടി നൃത്തത്തിന്റെ പ്രമേയം ചൂരൽമല ഉരുൾ പൊട്ടലായിരുന്നു. ചൂരൽമലയുടെ ദുരന്ത മുഖം ഹൃദയത്തിൽ ഉൾക്കൊണ്ടാണ് ശ്രീയ ഓരോ ചുവടുകളും വച്ചത്. ചൂരൽമല പ്രമേയമാക്കിയപ്പോൾ തന്നെ അവിടം സന്ദർശിക്കണമെന്ന് ശ്രീയ നിശ്ചയിച്ചു. ദുരന്തഭൂമിയിൽ നേരിട്ടെത്തി അതിന്റെ തീവ്രത മനസിലാക്കി. ചൂരൽമല നിവാസികൾ അനുഭവിച്ച ദുരന്തത്തിന്റെ വേദന ഹൃദയത്തിലേറ്റി. അത് നൃത്തത്തെ ഏറെ സഹായിച്ചെന്ന് ശ്രീയ പറഞ്ഞു.

കലോത്‌സവ ഉദ്ഘാടന ചടങ്ങിൽ വെള്ളാർമല സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം ചിട്ടപ്പെടുത്തിയ ജ്യോതിഷ് തെക്കേടത്ത് തന്നെയാണ് ഈ നൃത്തത്തിനുള്ള വരികളും ചിട്ടപ്പെടുത്തിയത്. അരുൺരാജാണ് സംഗീതം. അരുൺ നമ്പലത്താണ് നൃത്തസംവിധാനം നിർവഹിച്ചത്.

കാലിന് ഗുരുതര പരുക്ക്, നാലാഴ്ച വിശ്രമം പറഞ്ഞിട്ടും മെർലിൻ പിന്മാറിയില്ല; മാർഗം കളിയിൽ മിന്നുന്ന പ്രകടനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios