ആലുവയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ബിഹാർ സ്വദേശി, സിസിടിവി ദൃശ്യം പുറത്ത്; വ്യാപക തിരച്ചിൽ

തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശിയാണ് കുട്ടിയെ കൊണ്ടുപോയത്.

five year old girl child kidnapped from aluva police searching based on cctv video apn

കൊച്ചി : ആലുവയിൽ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ കണ്ടെത്താനായി വ്യാപക തിരച്ചിൽ. ആലുവ ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളുടെ മകളെയാണ് വൈകിട്ട് മുതൽ കാണാതായത്. തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് കുട്ടിയുമായി പ്രതി എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ബസിൽ കയറിയെങ്കിലും ആലുവയിൽ തന്നെ പ്രതി കുട്ടിയുമായി ഇറങ്ങിയെന്നാണ് കെഎസ്ആ‍ര്‍ടിസി ബസ് ജീവനക്കാര്‍ മൊഴി നൽകിയത്. 

കുട്ടിയെ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രക്ഷിതാക്കൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഇന്നലെ മുതൽ താമസത്തിന് വന്ന ബിഹാർ സ്വദേശിയാണ് കുട്ടിയെ കൊണ്ടുപോകുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ കുട്ടിയുമായി യുവാവ് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഗ്യാരേജ് സ്റ്റോപ്പിൽ നിന്നും തൃശൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയെങ്കിലും ആലുവയിൽ തന്നെ ഇറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios