ആലുവയിലെ 5 വയസുകാരി എവിടെ? സുഹൃത്തിന് കൈമാറിയെന്ന് അസ്ഫാക് ആലം പൊലീസിനോട്
തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് കാണാതായത്. ബിഹാർ സ്വദേശിയാണ് അസ്ഫാക് ആലം
കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അസ്ഫാക് ആലം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകളെയാണ് കാണാതായത്. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായതോടെയാണ് പ്രതിയിൽ നിന്ന് വിവരം ലഭിച്ചത്.
ഇതോടെ സക്കീറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അസ്ഫാക് ആലം ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് രാത്രി തന്നെ തോട്ടക്കാട്ടുകരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന പ്രതിയിൽ നിന്ന് ഒരു രാത്രി മുഴുവൻ പരിശ്രമിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല.
തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് കാണാതായത്. ബിഹാർ സ്വദേശിയാണ് അസ്ഫാക് ആലം. ഇയാൾ ഇന്നലെ മുതലാണ് ഈ ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയിൽ താമസം തുടങ്ങിയത്. ഇന്നലെ ജ്യൂസ് കാട്ടി മയക്കിയാണ് ഇയാൾ പെൺകുട്ടിയെ തടത്തിക്കൊണ്ടുപോയത്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്