ഹൈദരാബാദിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അഞ്ച് മലയാളികൾക്ക് കൊവിഡ്

ഹൃദയാഘാതത്തെ തുടർന്ന് മെയ്‌ 17നാണ് കായംകുളം സ്വദേശി മരിച്ചത്. ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നു. മരണം സംഭവിച്ച ശേഷവും ഇയാളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. 

five malayalees have covid 19 in hyderabad

ഹൈദരാബാദ്: ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ശിവാജി നഗറിൽ കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗബാധ. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 
 
ഹൃദയാഘാതത്തെ തുടർന്ന് മെയ്‌ 17നാണ് കായംകുളം സ്വദേശി മരിച്ചത്. ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നു. എന്നാൽ കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. മരണശേഷവും പരിശോധന നടത്തിയില്ല. ഇരുപതോളം പേരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. തൃശൂർ, പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios