കൊവിഡ് 19: മലപ്പുറത്ത് 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ, എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

പെരിന്തൽമണ്ണ ഫയർ ഓഫീസിലെ 37 ജീവനക്കാരും മറ്റു അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയത്. 

 

fire and rescue officers in covid quarantine

മലപ്പുറം: അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറത്ത് 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. പെരിന്തൽമണ്ണയിൽ ജോലിചെയ്യുന്നയാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് പെരിന്തൽമണ്ണ ഫയർ ഓഫീസിലെ 37 ജീവനക്കാരും മറ്റു അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയത്. മലപ്പുറം ജില്ലയില്‍ ഇന്നലെ 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

അതിനിടെ എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസ് തത്ക്കാലത്തേക്ക് അടച്ചു.പഞ്ചായത്തിലെ വാഹന ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചത്. ഇദ്ദേഹവുമായി പഞ്ചായത്ത് ഓഫീസിലെ മിക്കവർക്കും സമ്പർക്കമുണ്ട്. ഇവർ എല്ലാവരും നിരീക്ഷണത്തിൽ പോയി.

സാധാരണക്കാരന് ഇരുട്ടടി, പെട്രോളിനും ഡീസലിനും തുടർച്ചയായ ഏഴാം ദിവസവും വില കൂടി.

മലപ്പുറത്ത് രോ​ഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. 

അകലാതെ ആശങ്ക; 24 മണിക്കൂറിനിടെ 386 മരണം, രാജ്യത്ത് കൊവിഡ് ബാധിതര്‍ മൂന്ന് ലക്ഷം കടന്നു

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios