ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് നാലു മാസം,പതിനെട്ട് മാസം കുടിശിക വരുത്തിയവരാണ് വിമർശിക്കുന്നതെന്ന് ധനമന്ത്രി
ക്ഷേമപെൻഷൻ വിതരണത്തിന് നടപടി ഉടനുണ്ടാകും.പെൻഷൻ വിതരണത്തിനുള്ള പണം ഉടൻ കണ്ടെത്തുമെന്നും കെ.എന്‍.ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണത്തിന് നടപടി ഉടനുണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു . പെൻഷൻ വിതരണത്തിനുള്ള പണം ഉടൻ കണ്ടെത്തും. പതിനെട്ട് മാസം കുടിശിക വരുത്തിയവരാണ് നാല്മാസത്തെ കുടിശികയെ വിമർശിക്കുന്നതെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു കേരളീയം ധൂർത്തല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.. ഭാവി കേരളത്തിനുള്ള നിക്ഷേപമാണ് കേരളീയം പരിപാടി കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന്‍റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നിൽ ബ്രാന്‍റ് ചെയ്യുന്നതിനുള്ള പരിപാടിയാണ് നടക്കുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ അരോപണങ്ങളെ കെഎൻ ബാലഗോപാൽ തള്ളി
പങ്കാളിത്ത പെൻഷൻപദ്ധതി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ സമിതി രൂപീകരിച്ചു. ധന,നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സമിതി.പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കാന്‍ നിലവില്‍ സമിതിയുണ്ട്. ഈ സമിതി നല്‍കിയ റിപ്പോർട്ടിലെ ശിപാർശകൾ വിശദമായ പഠിക്കാനും കാലതാമസമില്ലാതെ തീരുമാനമെടുക്കാനുമാണ് രണ്ട് മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പടുന്ന മറ്റൊരു സമിതിയെ മന്ത്രിസഭായോഗം തീരുമാനിച്ചത്. വിശദമായ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് പ്രത്യേക സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കേന്ദ്ര പെന്‍ഷന്‍ നിയമത്തിന് വിരുദ്ധമായി എങ്ങനെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നതിലാണ് അന്തിമ തീരുമാനം എടുക്കാനുള്ളത്. 2013 ഏപ്രില്‍ ഒന്നിന് ശേഷം സേവനത്തിൽ പ്രവേശിക്കുന്നവർക്കാണ് സംസ്ഥാന സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തിയത്. നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ തുടരട്ടെയെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.