ഒടുവിൽ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെർമിറ്റ് അനുവദിച്ചു; അനുകൂല തീരുമാനം മരണത്തിന് ശേഷം
സിപിഎമ്മിനോടുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധയായ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെർമിറ്റ് അനുവദിച്ചു.
കോഴിക്കോട്: സിപിഎമ്മിനോടുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധയായ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെർമിറ്റ് അനുവദിച്ചു. മരിക്കുന്നതിനു മുൻപ് ചിത്രലേഖ നൽകിയ അപേക്ഷയിൽ നാലുമാസം കഴിഞ്ഞിട്ടും നടപടി എടുത്തിരുന്നില്ല. ഓട്ടോയ്ക്ക് കെഎംസി നമ്പർ നൽകാത്തതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. കണ്ണൂരിൽ വണ്ടിയോടിക്കാനുള്ള കെഎംസി പെർമിറ്റ് ആണ് ഓട്ടോയ്ക്ക് അനുവദിച്ചത്. ഭർത്താവ് ശ്രീഷ്കാന്താണ് ഇപ്പോൾ ഓട്ടോ ഓടിക്കുന്നത്. നിലവിലുള്ള നമ്പർ പുതിയ ഓട്ടോയിലേക്ക് മാറ്റി കിട്ടാനായാണ് അപേക്ഷ നൽകിയത്. മതിയായ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞ് ആർടിഒ അപേക്ഷയിൽ നടപടി എടുത്തിരുന്നില്ല. ഒടുവിൽ ഇപ്പോഴാണ് കെഎംസി പെർമിറ്റ് നമ്പർ മാറ്റി നൽകാൻ അനുമതിയായത്.