സംസ്ഥാനത്ത് ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണം, എണ്ണ, കേടായ മാംസം പിടികൂടി

പോത്തും കാലിറച്ചി, മീൻ കറി, ന്യൂഡിൽസ്, പഴകിയ മാവ്, എണ്ണ, പാൽ തുടങ്ങിയവയാണ് പിടികൂടിയത്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി

Filthy food and food materials found from raids in Hotels

തൃശൂർ/ പാലക്കാട്/ കൽപ്പറ്റ : സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. പാലക്കാട്, കൽപ്പറ്റ, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നഗരത്തിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ  പിടികൂടി. ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ബസ് സ്റ്റാന്റ് പരിസരത്ത് പ്രവൃത്തിക്കുന്ന പാലക്കാടൻ ബേക്കറി, റോളക്സ് ഹോട്ടൽ, അറഫാ ഹോട്ടൽ, മിഥില തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഹോട്ടലുകൾക്ക് ഭക്ഷ്യസുരാക്ഷ വിഭാഗം നോട്ടീസ് നൽകി. 

വയനാട് കൽപ്പറ്റയിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഫ്രണ്ട്സ് ഹോട്ടൽ, ടേസ്റ്റ് ആൻ്റ് മിസ്റ്റ്, ബെയ്ച്ചോ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കൽപ്പറ്റ നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. പോത്തും കാലിറച്ചി, മീൻ കറി, ന്യൂഡിൽസ്, പഴകിയ മാവ്, എണ്ണ, പാൽ തുടങ്ങിയവയാണ് പിടികൂടിയത്. ഹോട്ടലുകൾക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.

ചാലക്കുടിയില്‍ അഞ്ച് ഭക്ഷണ ശാലകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ്  പഴകിയ ഭക്ഷണം പിടികൂടിയത്. സെന്റ് ജെയിംസ് ആശുപത്രി കാന്റീൻ, പാരഡൈസ്, മോഡി ലൈവ് ബേക്സ്,ഹർഷ വർധന ബാർ,കാരിസ് ഫാസ്റ്റ് ഫുഡ്‌, എന്നി സ്ഥലങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇറച്ചിവിഭവങ്ങൾ, സാലഡുകൾ, ബിരിയാണി റൈസ്, പഴകിയ എണ്ണ, പൊറോട്ട, ചപ്പാത്തി, മുട്ട, മീൻ, തുടങ്ങിയവയാണ് പിടിച്ചെടുത്തത്. നഗരസഭാ പരിധിയില്‍ പന്ത്രണ്ട് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.  വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസും നൽകിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

കായംകുളം നഗരസഭാ ആരോഗ്യ വിഭാഗം  ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി. കായംകുളം മുക്കടെ മുതൽ കെഎസ്ആർടിസി ബസ്റ്റാൻഡ് വരെയും റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ മുതൽ കുറ്റിത്തെരുവ് ജംഗ്ഷൻ വരെയുമുള്ള 13 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.  മുക്കടയിലെ  ഹോട്ടൽ സഹാരി, കായംകുളം കെഎസ്ആർടിസി കാൻറീൻ, കുറ്റിത്തെരുവിലെ  ജീലാനി ഹോട്ടൽ, റെയിൽവേ സ്റ്റേഷൻ റോഡിലെ തട്ടുകട എന്ന ഹോട്ടൽ, റയിൽവേ ജംഗ്ഷനിലെ താസാ ഹോട്ടൽ, കായംകുളം കെ പി റോഡിലെ  ബ്രദേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

Read More : സംസ്ഥാനത്താകെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കർശന പരിശോധന; 48 സ്ഥാപനങ്ങൾ അടപ്പിച്ചു, 142 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Latest Videos
Follow Us:
Download App:
  • android
  • ios