സിനിമ ഷൂട്ടിംഗ്; അനധികൃത ബോട്ടുകളുടെ ലോബി, ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം വേണമെന്ന് അധികൃതർ
ഇന്നലെ ചെല്ലാനം കടലിൽ നിന്നാണ് എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തത്.
കൊച്ചി: കടലിൽ അനധികൃതമായി സിനിമ ഷൂട്ടിംഗ് നടത്തിയ വിഷയത്തിൽ ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം രൂപ അടക്കണമെന്ന് അധികൃതർ. പിഴയിനത്തിൽ രണ്ട് ബോട്ടുകൾ 5 ലക്ഷം രൂപ അടക്കണമെന്നും പെർമിറ്റ് പുതുക്കാനും അഞ്ചുലക്ഷം നൽകണമെന്നും ഫിഷറീസ് മാരിടൈം വിഭാഗം അറിയിച്ചു.
ഇന്നലെ ചെല്ലാനം കടലിൽ നിന്നാണ് എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തത്. അനധികൃതമായി ബോട്ടുകൾ ഷൂട്ടിംഗിന് നൽകുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ബോട്ടിന് പിഴ 2.5 ലക്ഷം രൂപ പിഴയും പെർമിറ്റിന് 2.6 ലക്ഷവും നൽകണം. രണ്ടു ബോട്ടിലും ആയി ഉണ്ടായിരുന്നത് 33 പേരായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8