ജീവനെടുത്ത അനാസ്ഥ, ആറുവരിപ്പാത നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണു; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
ആറുവരിപ്പാത നിർമ്മാണത്തിന്‍റെ ഭാഗമായി നിർമ്മിച്ചിരുന്ന കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അഴീക്കോട് സ്വദേശി നിഖിൽ ആണ് മരിച്ചത്. കരാറുകാര്‍ക്കെതിരെ നടപടിയെന്ന് പൊലീസ്
തൃശൂര്‍: ആറുവരിപ്പാത നിർമ്മാണത്തിന്‍റെ ഭാഗമായി നിർമ്മിച്ചിരുന്ന കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അഴീക്കോട് സ്വദേശി നിഖിൽ ആണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.
അപകട സാധ്യത അറിയാതെ പോയ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു. എന്നാൽ, ഇത്രയും വലിയ കുഴിയ്ക്ക് സമീപം യാത്രക്കാർക്ക് വേണ്ടിയുള്ള യാതൊരു മുന്നറിയിപ്പ് സംവിധാനവും ഇല്ലായിരുന്നുവെന്ന് സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ നാളെ തന്നെ ദേശീയ പാതയുടെ പണികൾ ഏറ്റടുത്തു നടത്തുന്ന ശിവാലയ ഏജൻസിയെ ചോദ്യം ചെയ്യും. നിയമ ലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടി സ്വീകരിക്കുമെന്ന് കൊടുങ്ങലൂർ സിഐ അറിയിച്ചു.