വിജയാഘോഷത്തിനിടയിലെ ഇരട്ടിമധുരം; ചെയർ‍പേഴ്സണായി വിജയിച്ച മകൾക്ക് റോഡിൽവെച്ച് ആശംസകൾ നേർന്ന് ബസ് ഡ്രൈവറായ അച്ഛൻ

ആഹ്ളാദ പ്രകടനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ചെയർമാനായ വിജയിച്ച വൈഗയുടെ അച്ഛൻ ഓടിക്കുന്ന ബസ് അവിടെത്തിയത്

father who is a bus driver congratulates his daughter who won as chairperson in college election

കൊച്ചി: കളമശ്ശേരി വിമൻസ് പോളിടെക്നിക്ക് കോളേജ് യൂണിയനിലെ 35 വർഷത്തെ എസ്.എഫ്.ഐ ആധിപത്യം അവസാനിപ്പിച്ച് കെ.എസ്.യു. ചെയർപേഴ്സൺ വൈഗയുടെ നേതൃത്വത്തിൽ മത്സരിച്ച കെഎസ്‍യു പാനലാണ് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയികളായത്. വിജയാഹ്ളാദ പ്രകടനത്തിനിടെ വൈഗയെ കണ്ടുമുട്ടിയ ബസ് ഡ്രൈവറായ അച്ഛൻ മകൾക്ക് ആശംസകൾ നേർന്ന ഹൃദ്യമായ നിമിഷങ്ങൾക്കും വിദ്യാർത്ഥികൾ സാക്ഷികളായി.

തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി വിജയിച്ച വൈഗയുടെ അച്ഛൻ ജിനുനാഥ്  ആലുവ-എറണാകുളം റൂട്ടിലെ ബസ് ഡ്രൈവറാണ്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നപ്പോൾ കോളേജിലെ മൂന്നര പതിറ്റാണ്ടിലെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിച്ച് കെ.എസ്.യുവിന് ഗംഭീര വിജയം. പിന്നാലെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കളമശ്ശേരിയിൽ ആഹ്ളാദ പ്രകടനം തുടങ്ങി. ഇതിനിടെയാണ് വൈഗയുടെ അച്ഛൻ ഓടിക്കുന്ന ബസും അവിടെയെത്തിയത്. ബസിനുള്ളിൽ ഇരുന്നുകൊണ്ടുതന്നെ ജിനുനാഥ് മകളെ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ചു. 

വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios