അവണൂർ കൊലപാതകം; മയൂര നാഥനുമായി പൊലീസ് വീട്ടിൽ തെളിവെടുപ്പ് നടത്തി, കോടതിയിൽ ഹാജരാക്കും

ഓൺലൈനായി വരുത്തിയ വിഷ പദാർഥങ്ങൾ കടലക്കറിയിൽ കലർത്തി നൽകുകയായിരുന്നു ശശീന്ദ്രന്റെ മകൻ മയൂരനാഥൻ.

Father killed by son case police collect evidence at home with accused jrj

തൃശൂർ : തൃശൂർ അവണൂരിൽ പിതാവിന് കടലക്കറിയിൽ വിഷം നൽകി കൊലപ്പെടുത്തിയ മകൻ മയൂര നാഥനെ കൊല നടത്തിയ അവണൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകാതെ കോടതിയിൽ ഹാജരാക്കും. അവണൂർ സ്വദേശിയായ ശശീന്ദ്രനെ വിഷം നൽകി കൊലപെടുത്തി എന്ന്‌ ആയുർവേദ ഡോക്ടറായ മകൻ മയൂര നാഥൻ ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. ഓൺലൈനായി വരുത്തിയ വിഷ പദാർഥങ്ങൾ കടലക്കറിയിൽ കലർത്തി നൽകുകയായിരുന്നു.

അച്ഛനെ കൊലപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ പിതാവ് കഴിച്ചു ബാക്കി വന്ന കടലക്കറി കറിപ്പാത്രത്തിൽ തിരിച്ചിട്ടതിനാലാണ് മറ്റ് നാലു പേർക്കു കൂടി വിഷബാധയേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 15 വർഷം മുമ്പ് മയൂര നാഥന്റെ അമ്മ ആത്മഹത്യ ചെയ്തത് മുതൽ അച്ഛനോട് പകയുണ്ടായിരുന്നു. രണ്ടാനമ്മ വന്നതോടെ പക ഇരട്ടിച്ചു ഇതാണ് കൊലപാതക കാരണമായി പ്രതി പൊലീസിന് മൊഴി നൽകിയത്.

Read More : യുവതി പറഞ്ഞത് കുഞ്ഞ് മരിച്ചെന്ന്, ബക്കറ്റെടുത്ത് പോകവെ അനക്കം; ജീവൻ രക്ഷിക്കാൻ പൊലീസ് ആശുപത്രിയിലേക്ക് പാഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios