വേനൽമഴയിൽ കൃഷി നശിച്ചു; കടബാധ്യതയിൽ മനംനൊന്ത് തിരുവല്ലയിൽ നെൽ കർഷകൻ ജീവനൊടുക്കി
കൃഷി ആവശ്യത്തിന് രാജീവ് ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു
തിരുവല്ല: കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ് ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്ടത്തിലായി. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു. ഇന്ന് രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വെണ്ണലയിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
വെണ്ണലയിൽ (vennala)കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ(mass suicide). അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് ആത്മഹത്യ ചെയ്തത്. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവർ ആണ് മരിച്ചത്. രജിതയുടെ ചെറിയ കുട്ടികൾ രാവിലെ ഫോണിൽ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്.
അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി
തൃശൂർ : അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളി കീഴടങ്ങി. തൃശൂർ ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ അനീഷ്(38) ആണ് കീഴടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ് പുലർച്ചെ രണ്ടു മണിക്ക് അനീഷ് കീഴടങ്ങിയത്. അനീഷിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലയ്ക്ക് ശേഷം അനീഷ് പോയത് തിരുവനന്തപുരത്തേക്ക് ആയിരുന്നു. ഇയാളെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് അനീഷ് കീഴടങ്ങിയത്.
നടുറോഡിൽ അമ്മയെയും അച്ഛനെയും ഓടിച്ചിട്ട് വെട്ടി, മൃതദേഹം നടുറോഡിൽ കിടന്നു, അരുംകൊലയുടെ ഞെട്ടലിൽ നാട്
ഇന്നലെ രാവിലെയോടെയാണ് തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നത്. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇഞ്ചക്കുണ്ടുകാർ. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്നു കുട്ടനും ചന്ദ്രികയും. വെട്ടുകത്തിയുമായി എത്തിയ മകൻ ആദ്യം അച്ഛനെ വെട്ടി. ആക്രമണം കണ്ട് ഭയന്നോടിയ ചന്ദ്രികയെ ഓടിച്ചിട്ട് അനീഷ് വെട്ടി. മുഖത്ത് പലതവണ വെട്ടി മുഖം വികൃതമാക്കി. കുട്ടന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്.
മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്.പള്ളിയിൽ പോയി വരുന്നവരാണ് നടുറോഡിൽ മൃതദേഹം കണ്ടത്. എന്നാൽ കൊലപാതക വിവരം നേരത്തെ തന്നെ അനീഷ് പൊലീസിൽ വിളിച്ച് അറിയിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.
അനീഷ് അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെയായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അഭിഭാഷകയായ സഹോദരി കൂടിയുണ്ട് അനീഷിന്.ഇവർ വിവാഹിതയായി മറ്റൊരു വീട്ടിലായിരുന്നു താമസം.