ഉരുൾപൊട്ടലിൽ കൃഷിസ്ഥലത്ത് വന്നടിഞ്ഞ മരങ്ങൾ സ്വന്തം നിലയിൽ മാറ്റാനാവശ്യപ്പെട്ടെന്ന് ചൂരൽമലയിലെ കർഷകൻ
ഉരുള്‍പ്പൊട്ടലില്‍ വൻതോതില്‍ മരങ്ങള്‍ വന്നടിഞ്ഞ സ്ഥലമാണ് ചൂരല്‍മല വില്ലേജ് റോഡിലെ അണ്ണയ്യന്‍റെ രണ്ട് ഏക്കർ കൃഷി സ്ഥലം.
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരോട് വീണ്ടും ക്രൂരത. ഉരുൾപൊട്ടലിൽ കൃഷിസ്ഥലത്ത് വന്നടിഞ്ഞ മരങ്ങൾ സ്വന്തം നിലയിൽ മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടതായി ചൂരൽമലയിലെ കർഷകൻ അണ്ണയ്യൻ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അണ്ണയ്യന്റെ പ്രതികരണം. ഉരുള്‍പ്പൊട്ടലില്‍ വൻതോതില്‍ മരങ്ങള്‍ വന്നടിഞ്ഞ സ്ഥലമാണ് ചൂരല്‍മല വില്ലേജ് റോഡിലെ അണ്ണയ്യന്‍റെ രണ്ട് ഏക്കർ കൃഷി സ്ഥലം. ഉപജീവനത്തിന് മാര്‍ഗമില്ലാതായി വീണ്ടും കൃഷി ചെയ്യാൻ തുനിഞ്ഞെങ്കിലും മരങ്ങള്‍ മാറ്റാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും സ്വന്തം നിലയില്‍ മാറ്റാനാണ്
ആവശ്യപ്പെടുന്നതെന്നും അണ്ണയ്യൻ പറഞ്ഞു.
എന്നാല്‍, വിഷയം കൃഷിവകുപ്പിന്‍റെ പരിഗണനയിലാണെന്നാണ് അധികൃതരുടെ വാദം. അതേസമയം, മേഖലയില്‍ എവിടെയൊക്കെ കൃഷി ചെയ്യാം ഏതൊക്കെ സുരക്ഷിത സ്ഥലമെന്ന് പോലും സർക്കാർ ഇതുവരെ കൃത്യമായ ഉത്തരവിറക്കിയിട്ടില്ല.