Asianet News MalayalamAsianet News Malayalam

ആര്‍ഷോക്കെതിരെ പീഡന പരാതി എന്ന ന്യൂസ് കാര്‍ഡ് വ്യാജം

മറ്റൊരു വാര്‍ത്തയ്ക്ക് മുമ്പ് നല്‍കിയിട്ടുള്ള ന്യൂസ് കാര്‍ഡില്‍ എഡിറ്റിംഗ് നടത്തിയാണ് വ്യാജ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്

fake news card circulating in the name of pm arsho and asianet news here is the truth
Author
First Published Jun 8, 2024, 2:50 PM IST | Last Updated Jun 8, 2024, 3:55 PM IST

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോക്കെതിരെ പീഡന പരാതി എന്ന രീതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതായുള്ള വാട്‌സ്ആപ്പ് പ്രചാരണം വ്യാജം. ആര്‍ഷോക്കെതിരെ വനിതാ നേതാവ് പരാതി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കി എന്നാണ് വ്യാജ ന്യൂസ് കാര്‍ഡിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് ആര്‍ഷോയെ കുറിച്ചുള്ള മറ്റൊരു വാര്‍ത്തയ്ക്ക് മുമ്പ് നല്‍കിയിട്ടുള്ള ന്യൂസ് കാര്‍ഡില്‍ എഡിറ്റിംഗ് നടത്തിയാണ് വ്യാജ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. പ്രചരിക്കുന്ന കാര്‍ഡിലുള്ള ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെത് അല്ല. 

fake news card circulating in the name of pm arsho and asianet news here is the truth fake news card circulating in the name of pm arsho and asianet news here is the truth

ആര്‍ഷോക്കെതിരെ പീഡന പരാതിയുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് ഒരു പ്ലാറ്റ്‌ഫോമിലും വാര്‍ത്തയോ ന്യൂസ് കാര്‍ഡോ പ്രസിദ്ധീകരിച്ചിട്ടില്ല എന്നറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്‌തുള്ള വ്യാജ കാര്‍ഡ് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ സ്ഥാപനം നിയമ നടപടി സ്വീകരിക്കുന്നതാണ്. 

Read more: സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിന്‍റെ അടിയേറ്റ കങ്കണ റണാവത്തിന്‍റെ ചിത്രമോ ഇത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios