എഴുത്തച്ഛന്‍ പുരസ്കാരം സക്കറിയയ്ക്ക്; സമൂഹം നല്‍കിയ അം​ഗീകാരമെന്ന് സക്കറിയ

ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.

ezhuthachan award for zacharia

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ സക്കറിയയ്ക്ക്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് അ‌ഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങിയ പുരസ്കാരം. സമൂഹം നല്‍കിയ അം​ഗീകാരമെന്ന് സക്കറിയ പ്രതികരിച്ചു. പുരസ്കാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും സക്കറിയ പറഞ്ഞു.

എഴുത്തച്ഛൻ പുരസ്കാരം മുൻ ജേതാക്കൾ

ശൂരനാട് കുഞ്ഞൻപിള്ള ( 1993 )

തകഴി ശിവശങ്കരപ്പിള്ള ( 1994 )

ബാലാമണിയമ്മ ( 1995 )

കെ എം ജോർജ് ( 1996 )

പൊൻകുന്നം വർക്കി( 1997 )

എം പി അപ്പൻ ( 1998 )

കെ പി നാരായണ പിഷാരോടി ( 1999 )

പാലാ നാരായണൻ നായർ ( 2000 )

ഒ വി വിജയൻ ( 2001 )

കമല സുരയ്യ (മാധവിക്കുട്ടി) ( 2002 )

ടി പത്മനാഭൻ ( 2003 )

സുകുമാർ അഴീക്കോട് ( 2004 )

എസ് ഗുപ്തൻ നായർ ( 2005 )

കോവിലൻ ( 2006 )

ഒ എൻ വി കുറുപ്പ് ( 2007 )

അക്കിത്തം അച്യുതൻ നമ്പൂതിരി ( 2008 )

സുഗതകുമാരി ( 2009 )

എം ലീലാവതി ( 2010 )

എം ടി വാസുദേവൻ നായർ ( 2011 )

ആറ്റൂർ രവിവർമ്മ ( 2012 )

എം കെ സാനു ( 2013 )

വിഷ്ണുനാരായണൻ നമ്പൂതിരി ( 2014 )

പുതുശ്ശേരി രാമചന്ദ്രൻ ( 2015 )

സി രാധാകൃഷ്ണൻ ( 2016 )

കെ സച്ചിദാനന്ദൻ ( 2017 )

എം മുകുന്ദന്‍ ( 2018 )

ആനന്ദ് ( 2019 )

Latest Videos
Follow Us:
Download App:
  • android
  • ios