'കുട്ടിയെ തട്ടിക്കൊണ്ടുപോതാണെന്ന് മനസിലായില്ല'; ദൃക്സാക്ഷി
ദൂരെ ആയതിനാൽ ശബ്ദം കേട്ടില്ല. തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലായില്ല. സംഭവം നടക്കുന്നത് ജ്യോതികുമാർ നോക്കി നിൽക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.
കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് ദൃക്സാക്ഷി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്ന് ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദൂരെ ആയതിനാൽ ശബ്ദം കേട്ടില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലായില്ലെന്നും ദൃക്സാക്ഷി പറയുന്നു. സംഭവം നടക്കുന്നത് ജ്യോതികുമാർ നോക്കി നിൽക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇലക്ട്രീഷ്യനായ ജ്യോതികുമാറിന്റെ മൊഴിയെടുത്ത് പൊലീസ്.
കുട്ടിയെ കണ്ടെത്തി
അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്.
Also Read: അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു