എക്സൈസ് നിയമങ്ങളിൽ പൊളിച്ചെഴുത്ത്; വിദേശ മദ്യകയറ്റുമതി പ്രോത്സാഹിപ്പിക്കും, അനുമതിപത്രം വേണ്ടെന്ന് ശുപാര്‍ശ

മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പഠനം നടത്താൻ സർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് നൽകിയത്.  മദ്യ ഉൽപ്പാദകരുമായി സഹകരിക്കാൻ താൽപര്യമുള്ള വ്യവസായിക്ക് ഡിസ്റ്ററി ലൈസൻസ് നിർബന്ധമാക്കേണ്ടതില്ലെന്നും ശുപാർശ

 

excise law to be amended in state to promte export of IMFL

തിരുവനന്തപുരം: സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന വിദേശ മദ്യം കയറ്റുമതി ചെയ്യുന്നതിന് എക്സൈസ് നിയമങ്ങളിൽ സമഗ്രമായ പൊളിച്ചെഴുത്തുവേണമെന്ന് വിദഗ്ദ സമിതി. മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പഠനം നടത്താൻ സർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്ത് മദ്യ ഉൽപ്പാദകരുമായി സഹകരിക്കാൻ താൽപര്യമുള്ള വ്യവസായിക്ക് ഡിസ്റ്ററി ലൈസൻസ് നിർബന്ധമാക്കേണ്ടതില്ലെന്നും സമിതി ശുപാർശ ചെയ്തു.

സംസ്ഥാനത്തുൽപ്പാദിക്കുന്ന മദ്യം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെനനായിരുന്നു കഴിഞ്ഞ മദ്യ നയത്തിലെ പ്രധാനപ്പെട്ട നിർദ്ദേശം. ഇതിനാവശ്യമായ ശുപാർശ കള്‍ സമർപ്പിക്കാനാണ് കെ.എസ്.ഐ.ഡി.സി ചെയർമാൻ അധ്യക്ഷനായ സമിതി യെ രൂപീകരിച്ചത്. 9 നിദ്ദേശങ്ങളാണ് സർക്കാരിന് സമർപ്പിച്ചത്. വിദേശ മദ്യം കയറ്റുമതി ചെയ്യാൻ ഇനി അനുമതി പത്രം വേണ്ടെന്നാണ് ഒന്നാമത്തെ ശുപാർശ. എക്സപോട്ട് ലൈസൻസ് നൽകുമ്പോൾ എക്സൈസ് എല്ലാ വശങ്ങളും പരിശോധിക്കുന്നതിനാൽ പ്രത്യേക അനുമതി പത്രത്തിൻെറ ആവശ്യമില്ല. നിലവിൽ 17 ഡിസ്ലറികള്‍ പ്രവർത്തിക്കുന്നുണ്ട്. ഈ ഉൽപ്പാദകരുമായി ചേർന്ന് മദ്യം നിർമ്മിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നും ഒരു നിക്ഷേപകനെത്തിയാൽ ഡിസ്ലറി ലൈസൻസ് ഉണ്ടാകണമെന്നാണ് ചട്ടം. ഈ നിബന്ധന ഒഴിവാക്കിയാൽ ആരുമായും ധാരണ പത്രത്തിൽ ഒപ്പിടാനും മദ്യോപാദനം വർദ്ധിപ്പാക്കാനും സാധിക്കും.

ഡിസ്റ്റിലറികളിൽ നിന്നും 10 ലിറ്റർ മദ്യം വിദേശത്തേക്ക് കൊണ്ടുപോകാൻ ഉൽപ്പാദനകന് അനുമതിയുണ്ട്. റോഡ് ഷോ ട്രേഡ് ഷോ എന്നിവടങ്ങളിൽ വിൽപ്പനക്കായാണ് ഈ അനുമതി. ഇത് 20 ലിറ്ററാക്കണമെന്നാണ് മറ്റൊരു ശുപാർശ. മദ്യത്തിൻെറ ലേബൽ മാറ്റം വരുത്താൻ നിലവിൽ എക്സൈസ് അനുമതിവേണം, ഫീസും അടയ്ക്കണം. ലേബൽ അപ്രൂവൽ ചട്ടത്തിൽ മാറ്റം വരുത്തി ലേബൽ എങ്ങനെ വേണമെന്ന തീരുമാനം മദ്യകമ്പനിക്ക് നൽകണം. രാജ്യവിരുദ്ധ- മോശം പരാമശങ്ങള്‍ ഉണ്ടാകാൻ പാടില്ലെന്നു മാത്രം.

സ്പിരിറ്റ് കൊണ്ടുപോകുമ്പോഴുള്ള എക്സൈസ് അകമ്പടി , വിവിധ എക്സൈസ് ഫീസുകള്‍ എന്നിവ നീക്കം ചെയ്യണമെന്നാണ് മറ്റ് ശുപർകള്‍. ലൈസൻസ് ഇല്ലാത്ത നിക്ഷേപകനും മദ്യ ഉൽപ്പാദനത്തിന് പങ്കാളിത്വം നൽകാനുള്ള ചട്ട ഭേദഗതി അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ശുപാർശകള്‍ സർക്കാർ വിശദമായി പഠിച്ച ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക. എക്സൈസിന്‍റെ  അധികാരങ്ങള്‍ പലതും എടുത്തു കളയാനുള്ള ശുപാർശയാണ് സർക്കാരിന്‍റെ  മുന്നിലുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios