Asianet News MalayalamAsianet News Malayalam

'വീണ വിജയൻ ഒരു ഫാക്ടർ അല്ല, എക്സാലോജിക് ഒരു കറക്ക് കമ്പനി, മുഖ്യമന്ത്രിയിലേക്കടക്കം അന്വേഷണം വരും; ഷോൺ ജോർജ്

മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി പരാതിക്കാരനായ ഷോൺ ജോർജ്.

Exalogic  fraud company will be investigated to CM criticize Shone George
Author
First Published Oct 13, 2024, 2:53 PM IST | Last Updated Oct 13, 2024, 3:03 PM IST

കോട്ടയം: മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി പരാതിക്കാരനായ ഷോൺ ജോർജ്. കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ​ഗൃഹപാഠം ചെയ്തിട്ടാണെന്ന്  അഭിഭാഷകനുമായ ഷോൺ ജോർജ്ജ്. ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതെന്ന് ഷോൺ പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമ്പോൾ തന്നെ ശുഭ പ്രതീക്ഷയായിരുന്നു. പിണറായി വിജയൻ എന്ന കളളനാണയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഷോൺ ജോർജ്  നന്നായി ഹോം വർക്ക്‌ ചെയതിട്ടാണ് കേസ് ആയി മുന്നോട്ട് പോകുന്നതെന്നും കൂട്ടിച്ചേർത്തു. 

വീണ വിജയൻ ഒരു ഫാക്ടർ അല്ല. വീണയുടേത് ഒരു കറക്കുകമ്പനിയാണ്. മുഖ്യമന്ത്രിയുടെ മകൾ, റിയാസിന്റെ ഭാര്യ എന്നീ നിലയിൽ ആണ് പണമിടപാട് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരുമെന്നും ഷോൺ ചൂണ്ടിക്കാട്ടി. സിപിഎം - ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടി മറുപടി ആണിത്. ഇപ്പോൾ ബന്ധമൊന്നുമില്ലെന്ന് മനസിലായില്ലേ എന്നും ഷോൺ ചോദിച്ചു.  മുഖ്യമന്ത്രിക്ക് ഇപ്പോള്‍ പഴയ ഇരട്ട ചങ്ക് ഇല്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios