ലക്ഷ്യം ഹവാല ഇടപാടുകാർ, സംസ്ഥാനത്ത് 15 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഒപ്പം കേന്ദ്രസേനയും
എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്
കൊച്ചി: സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്. കോട്ടയത്ത് ചങ്ങനാശേരിയിലുള്ള സംഗീത ഫാഷൻസ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു. ഹവാല ഇടപാടുകൾ സംബന്ധിച്ച വിവരത്തെ തുടർന്നാണ് റെയിഡ‍് എന്ന് ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് കേരളത്തിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്ന് വിദേശ കറൻസിയടക്കം പിടിച്ചെടുത്തിട്ടുണ്ട്.
ആലപ്പുഴ കണ്ടിട്ടില്ല, മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴ നിന്നും; സംഭവിച്ചതറിയാൻ പരാതി!
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ഹവാല കണ്ണികളെയും വിദേശ കറൻസികൾ മാറ്റി നൽകുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു റെയ്ഡിന്‍റെ ലക്ഷ്യമെന്ന് ഇ ഡി വ്യക്തമാക്കി. കേരളത്തിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്ന് ഇ ഡി വ്യക്തമാക്കി, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള മേഖലകളിലാണ് കൂടുതലായും റെയ്ഡ് നടന്നത്.
റെയ്ഡിൽ 15 രാജ്യങ്ങളുടെ ഒന്നര കോടിയോളം രൂപ മൂല്യം വരുന്ന വിദേശ കറൻസികൾ പിടിച്ചെടുത്തു എന്നാണ് വിവരം. വിദേശ കറൻസികൾ മാറ്റി നൽകുന്ന അനധികൃത ഇടപാടുകാരിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും കണ്ടെടുത്തതായും ഇ ഡി പറയുന്നു. 50 മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇ ഡി പിടികൂടിയിട്ടുണ്ട്. കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ദുബൈ, യു എസ്, കാനഡ എന്നിവിടങ്ങളിൽ നിന്നാണ് ഹവാല പണം എത്തിക്കുന്നതെന്നും ഇ ഡി സൂചന നൽകിയിട്ടുണ്ട്.