കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം: ഉന്നതാധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്

വിദ്യാർത്ഥി സമരത്തെ തുടർന്ന് ഡിസംബർ 24 മുതൽ ജനുവരി 8 വരെ കോളേജ് അടച്ചിടാൻ കലക്ടർ ഉത്തരവിട്ടിരുന്നു. 

Empower committee to meet students of KR Narayanan Institute today

കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തെ തുടർന്  മുഖ്യമന്ത്രി നിയോഗിച്ച ഉന്നത അധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതി കോട്ടയം കലക്ടറേറ്റിലണ് സിറ്റിംഗ് നടത്തുക. രാവിലെ 11ന് വിദ്യാർത്ഥികളുടെയും ഉച്ചയ്ക്കുശേഷം അധ്യാപകരുടെയും അനധ്യാപകരുടെയും പ്രതിനിധികൾ തെളിവെടുപ്പിന് എത്തും. വിദ്യാർത്ഥി സമരത്തെ തുടർന്ന് ഡിസംബർ 24 മുതൽ ജനുവരി 8 വരെ കോളേജ് അടച്ചിടാൻ കലക്ടർ ഉത്തരവിട്ടിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ നീക്കണമെന്നാവശ്യപ്പെട്ട്  ഡിസംബർ 5നാണ് സമരം തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മീഷൻ രണ്ടാഴ്ച മുമ്പ് ക്യാമ്പസിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios