വീണ്ടും ഷോക്ക് ! വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധന; ഏപ്രിൽ മുതൽ 12 പൈസ അധിക വർധന

അടുത്ത വർഷം (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും.   

electricity tariff hike again in Kerala

തിരുവനന്തപുരം : ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനം വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി.

വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലയാളിയെ പിടികൂടി പൊലീസ് 

വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി
വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി. അനിവാര്യ ഘട്ടത്തിലാണ് നിരക്ക് വർധനവെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. നിവർത്തിയില്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്. പല വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വർധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. പുറത്തു നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ബോർഡിന് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios