കെഎസ്ഇബി നഷ്ടത്തില്‍,വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം,ഇരുട്ടടിയാകുന്ന നിരക്ക് വർധന ഉണ്ടാകില്ലെന്ന് മന്ത്രി

യൂണിറ്റിന് 25 പൈസമുതൽ 80 പൈസ വരെ കൂടിയേക്കും .ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത 

electricity minister assures only mild hike in electricity tariff

പാലക്കാട്:കെഎസ്ഇബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി.ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. കമ്പനികൾ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നത്. അതേ സമയം സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നിരക്ക്  വർധന ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്.റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.യൂണിറ്റിന് 25 പൈസമുതൽ 80 പൈസ വരെ കൂടിയേക്കും .ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നു

 </p>

അ‍ഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശങ്ങൾ സമര്‍പ്പിച്ചത്. നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരശേഖരണത്തിന്‍റെ  ആവശ്യം വരുന്നില്ലെന്ന് കമ്മീഷൻ വിലയിരുത്തിയതോടെയാണ് നിരക്ക് വര്ദ്ധനക്ക് കളമൊരുങ്ങുന്നത്. ഏപ്രിൽ ഒന്നിനായിരുന്നു പുതിയ നിരക്കുകൾ നിലവിൽ വരേണ്ടത്. നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു വാണിജ്യ വ്യവസായ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അധിക ഭാരം ഗാര്‍ഹിക ഉപയോക്താക്കളിൽ അടിച്ചേൽപ്പിക്കുരുതെന്ന ആവശ്യം റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിലുയര്‍ന്നിരുന്നു, അടുത്തിടെ സർചാർജ്ജ് കൂടിയതിൻറെ ഷോക്കിലിരിക്കെയാണ് ജനത്തിന് മേൽ അടുത്ത ഇരുട്ടടിവരുന്നത്

Latest Videos
Follow Us:
Download App:
  • android
  • ios