'എലപ്പുള്ളി മദ്യപ്ലാന്റിൽ മുന്നോട്ട് തന്നെ'; ടോളിനോട് യോജിപ്പില്ലെന്നും എംവി ഗോവിന്ദൻ
എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
![Elapulli Distillery is ahead MV Govindan also said that he does not agree with the toll Elapulli Distillery is ahead MV Govindan also said that he does not agree with the toll](https://static-gi.asianetnews.com/images/01jj9xcx086t4ncxmk54mesf17/fotojet---2025-01-23t211433.804_363x203xt.jpg)
പാലക്കാട്: എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭൂമി തരംമാറ്റൽ അനുമതി നിഷേധിച്ചത് സിപിഐ എതിർപ്പായി കാണുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യും. തടസമായ ഘടകങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച ചെയ്ത് മുന്നോട്ട് പോകും.
ടോളിനോട് പൊതുവേ യോജിപ്പില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. കടം വീട്ടി തീർക്കാൻ കൃത്യമായ പദ്ധതികൾ വേണ്ടിവരും. ടോളിന്റെ കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും അറിയിച്ചു. ധാരണയും വിശദമായ ചർച്ചയും രണ്ടും രണ്ടാണ്.