സൈക്കിൾ കള്ളൻ കൊണ്ടുപോയി, പൊലീസ് അന്വേഷിച്ചിട്ടും കിട്ടിയില്ല, ഇനി അഭിജിത്ത് സ്കൂളിൽ പോവുക 'പൊലീസ് സൈക്കിളി'ൽ
സൈക്കിളിലാണ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്കുള്ള യാത്ര. ഒരു ദിവസം സ്കൂള്‍ വിട്ടപ്പോള്‍ സൈക്കിള്‍ കാണാനില്ല. കള്ളന്‍ കൊണ്ടുപോയി. എട്ടാം ക്ലാസ്സുകാരൻ സങ്കടത്തിലായി...
കാസർകോട്: മോഷണം പോയ സൈക്കിള്‍ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടാണ് 14കാരനായ അഭിജിത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പക്ഷേ പുതിയ സൈക്കിള്‍ തന്നെ വാങ്ങി നല്‍കിയിരിക്കുകയാണ് പൊലീസ് മാമന്മാര്‍.
കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലെ എട്ടാം തരം വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. സൈക്കിളിലാണ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്കുള്ള യാത്ര. ഒരു ദിവസം സ്കൂള്‍ വിട്ടപ്പോള്‍ സൈക്കിള്‍ കാണാനില്ല. കള്ളന്‍ കൊണ്ടുപോയി. 14 വയസുകാരന്‍ സങ്കടത്തിലായി. പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ വീട്ടുകാരുടെ പക്കല്‍ കാശുമില്ല. മകന്‍റെ സങ്കടം കണ്ട അമ്മ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
നഷ്ടപ്പെട്ട സൈക്കിൾ കണ്ടെത്താനുള്ള അന്വേഷണത്തിലായി പൊലീസ്. പക്ഷേ കിട്ടിയില്ല. ഒരാഴ്ച പിന്നിട്ടതോടെ പൊലീസ് കൂട്ടായ്മയില്‍ അഭിജിത്തിന് പുതിയ സൈക്കിള്‍ വാങ്ങി നല്‍കി. പുതിയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് അഭിജിത്ത്. കൂട്ടുകാരോടൊത്ത് പൊലീസ് സൈക്കിളില്‍ ചവിട്ടിക്കസറുകയാണ് അഭിജിത്ത് ഇപ്പോള്‍.
കെ ഫോണ്‍ കേബിളിൽ കുരുങ്ങി വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാതെ ഒളിച്ചുകളി