ഫോറസ്റ്റ് ഓഫിസ് തകര്‍ത്ത കേസ്: ഇ.എ. സുകു ഉള്‍പ്പെടെ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
കഴിഞ്ഞ ദിവസമാണ് അന്‍വറിന്‍റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പിവി അന്‍വറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം: കാട്ടാനയാക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എംഎല്‍എയുടെ അനുയായി ഇ എ സുകുവിനുള്‍പ്പെടെ നാല് ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ് അന്‍വറിന്‍റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പിവി അന്‍വറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്‍വറിന് ജാമ്യം കിട്ടിയതിന് പിന്നാലെ സുകുവുള്‍പ്പെടെ നാല് ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.