'കോൺഗ്രസിന്റെ സീറ്റിൽ അവകാശവാദമുന്നയിച്ചിട്ടില്ല'; ശ്രീചിത്ര ഭരണസമിതി നിയമനത്തിൽ തർക്കമില്ലെന്ന് ഇ.ടി
തര്‍ക്കം പരിഹരിക്കാന്‍ ഗുജറാത്തിലെ സ്ഥാപനത്തിലെ ഒരു സീറ്റ് ബിജെപിക്ക് വിട്ടുകൊടുത്ത്, ശ്രീചിത്രയിലെ ബിജെപിയുടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താണ് ഒന്ന് ലീഗിന് നല്‍കിയത്.
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്കുള്ള നിയമനത്തിൽ തർക്കങ്ങളില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി ഏഷ്യാനെററ് ന്യൂസിനോട് പറഞ്ഞു. സമവായത്തിലാണ് നടപടികൾ പൂർത്തിയായത്. കോണ്‍ഗ്രസിന്‍റെ സീറ്റില്‍ ലീഗ് അവകാശവാദമുന്നയിച്ച് ഭരണസമിതിയിലെത്തിയെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു ഇ.ടി. മുഹമ്മദ് ബഷീര്‍. തര്‍ക്കം പരിഹരിക്കാന്‍ ഗുജറാത്തിലെ സ്ഥാപനത്തിലെ ഒരു സീറ്റ് ബിജെപിക്ക് വിട്ടുകൊടുത്ത്, ശ്രീചിത്രയിലെ ബിജെപിയുടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താണ് ഒന്ന് ലീഗിന് നല്‍കിയത്.. ഭരണസമിതിയിലെ കോണ്‍ഗ്രസ് സീറ്റില്‍ ശശി തരൂര്‍ തുടരും. ലീഗ് നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാനെന്ന പേരിലാണ് ലീഗ് ഭരണസമിതിയില്‍ അവകാശവാദം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.