പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം; വി ഡി സതീശന് വക്കീൽ നോട്ടീസയച്ച് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി

തുവ്വൂരിൽ യുത്ത് കോൺഗ്രസ്‌ നേതാവ്, കൃഷിഭവൻ താത്കാലിക ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ,  പ്രതിപക്ഷ നേതാവ് ഡിവൈഎഫ്ഐക്കെതിരെ നടത്തിയ അപവാദ പ്രചരണം പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നാണ് ആവശ്യം. 

dyfi malappuram district committee send notice to vd satheesan opposition leader of kerala apn

മലപ്പുറം : തുവ്വൂർ കൊലപാതകത്തിലെ പ്രതി ഡിവൈഎഫ്ഐക്കാരനാണെന്ന പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെത്തിരെ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി വക്കീൽ നോട്ടീസ് അയച്ചു. തുവ്വൂരിൽ യുത്ത് കോൺഗ്രസ്‌ നേതാവ്, കൃഷിഭവൻ താത്കാലിക ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ,  പ്രതിപക്ഷ നേതാവ് ഡിവൈഎഫ്ഐക്കെതിരെ നടത്തിയ അപവാദ പ്രചരണം പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നാണ് ആവശ്യം. 

കൊലപാതകകേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയുമായ വിഷ്‌ണു മുൻ ഡിവൈഎഫ്ഐക്കാരനാണെന്നായിരുന്നു മാധ്യമങ്ങൾക്ക് മുൻപിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഇത് കളവും അപകീർത്തികരവുമാണെന്ന് കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചക്കകം പരസ്യമായി വാർത്തസമ്മേളനം വിളിച്ചു മാപ്പുപറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് വ്യക്തമാക്കി.

ഗീതു തോമസിനെതിരായ സൈബർ ആക്രമണം; കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയുമെന്ന് ഡിവൈഎഫ്ഐ 

Latest Videos
Follow Us:
Download App:
  • android
  • ios