'പഴയകാല വീര്യം ചോർന്നു'; സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം

എസ്എഫ്ഐ നേതാക്കൾക്ക് വിദ്യാർത്ഥികളോടുള്ള മനോഭാവം മൂലം ക്യാമ്പസുകളിൽ സീറ്റ് കുറയുന്നെന്നുമാണ് വിമർശനം. 

DYFI and SFI criticized in CPM Kottayam district conference

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം. യുവജന വിദ്യർത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണ് സംഘടന റിപ്പോർട്ട്. ബഹുജന പ്രശ്നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധിനം ചെലുത്താൻ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ല. എസ്എഫ്ഐ നേതാക്കൾക്ക് വിദ്യാർത്ഥികളോടുള്ള മനോഭാവം മൂലം ക്യാമ്പസുകളിൽ സീറ്റ് കുറയുന്നെന്നുമാണ് വിമർശനം. 

ബിജെപിയുടെ വളർച്ച ഇടത് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്ന ഗൗരവതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിർദിഷ്ട ശബരിമല ശബരിമല വിമാനത്താവള പദ്ധതി വേഗത്തിലാക്കണെമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിൽ പ്രമേയം പാസാക്കി. സ്ഥലമേറ്റെടുപ്പിലടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. 

കായികമേളയില്‍ സ്‌കൂളുകളെ വിലക്കിയ തീരുമാനം പിന്‍വലിക്കണം, വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios